പ്രധാനമന്ത്രി മോഡിയുടെ ചായക്കട വിനോദസഞ്ചാര കേന്ദ്രമാകുന്നു


SEPTEMBER 4, 2019, 1:41 AM IST

വാദ്‌നഗർ:ഒരു ചായക്കടക്കാരന്‍ എങ്ങനെയാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായത് ? ഒരു തവണയല്ല, രണ്ടു തവണ പ്രധാനമന്ത്രി കസേരയില്‍ എത്തിയ ആ ചായക്കടക്കാരന്‍ ഇതെല്ലാം ആരംഭിച്ചത് എവിടെ നിന്നാണ് ?നരേന്ദ്ര മോഡിയുടെ വളര്‍ച്ച എവിടെ നിന്നു തുടങ്ങിയെന്ന് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വിനോദ സഞ്ചാര കേന്ദ്രമൊരുങ്ങുന്നു.  

പ്രധാനമന്ത്രി നരേന്ദ്ര മോഡി ചായ വിറ്റിരുന്ന ചായക്കട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. മോഡി കുട്ടിക്കാലത്ത് ചായ വില്‍ക്കാന്‍ ഉപയോഗിച്ചിരുന്ന ഗുജറാത്തിലെ വാദ്‌നഗറില്‍ സ്ഥിതി ചെയ്യുന്ന ചായക്കടയെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് ടൂറിസം മന്ത്രാലയം പദ്ധതിയിടുന്നത്.

 അടുത്തിടെ ബി ജെ പി മന്ത്രി പ്രഹ്ളാദ് സിങ് പട്ടേല്‍, ഇവിടേക്ക് ഒരു യാത്ര നടത്തിയിരുന്നു. മോഡിയുടെ ചായക്കട സന്ദര്‍ശിച്ച ശേഷം മന്ത്രി ഒരു തീരുമാനമെടുത്തു:പ്രധാനമന്ത്രിയുടെ പഴയ ചായക്കടയെ വിനോദസഞ്ചാര കേന്ദ്രമാക്കുക. 

ചായക്കടയെ ചില്ലുകൂട്ടിലാക്കി സംരക്ഷിക്കാണ് ആലോചന. ഇതേസമയം, ചായക്കടയുടെ രൂപമോ നിലവിലെ അവസ്ഥയോ മാറ്റാന്‍ പദ്ധതികളൊന്നുമില്ല.

Other News