ട്രംപിന്റെ സന്ദര്‍ശനം; അഹമ്മദാബാദില്‍ ഒരുക്കുന്നത് കനത്ത സുരക്ഷ


FEBRUARY 22, 2020, 3:44 PM IST

അഹമ്മദാബാദ്: നമസ്‌തേ ട്രംപ് പരിപാടിക്ക് അഹമ്മദാബാദ് നഗരത്തിലൊരുക്കുന്നത് കനത്ത സുരക്ഷ. ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നഗരത്തില്‍ കാവലിനുള്ളത്. 

നമസ്‌തേ ട്രംപ് പരിപാടി നടക്കുന്ന മൊട്ടേര സ്റ്റേഡിയത്തില്‍ മൂന്ന് തലങ്ങളിലായാമ് സുരക്ഷ ക്രമീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ജനങ്ങളെ അഭിസംബോധന ചെയ്യുന്ന വേദിക്ക് സമീപം യു എസ് പ്രസിഡന്റിന്റെ സുരക്ഷാ വിഭാഗം സീക്രട്ട് സര്‍വീസസ്, പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗം എസ് പി ജി എന്നിവയാണ് നിലയുറപ്പിക്കുക. 

സ്റ്റേഡിയത്തിന് പുറത്തുള്ള തൂണുകളോടു ചേര്‍ന്ന് സി ആര്‍ പി എഫ് സായുധ സൈനികരുടെ കാവലുണ്ടാവും. സ്റ്റേഡിയത്തിന് പുറത്തെ സുരക്ഷാ ചുമതല ഗുജറാത്ത് പൊലീസാണ് നിര്‍വഹിക്കുക.

വി വി ഐ പികള്‍ പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പുതന്നെ സ്റ്റേഡിയത്തില്‍ പ്രവേശിക്കണമെങ്കിലും പൊതുജനങ്ങള്‍ മണിക്കൂറുകള്‍ മുമ്പുതന്നെ എത്തിയിരിക്കണം. മാത്രമല്ല, പരിപാടിക്കു ശേഷം മോദിയും ട്രംപും വേദി വിട്ടതിന് ശേഷം മാത്രമേ കാണികള്‍ക്ക് പുറത്തു കടക്കാന്‍ അനുവാദം ലഭിക്കുകയുള്ളു. 

അഹമ്മദാബാദില്‍ നിന്നും ഡല്‍ഹിയിലേക്ക് ട്രംപ് യാത് തിരിച്ചതിന് ശേഷം മാത്രമാണ് അഹമ്മദാബാദ് വിമാനത്താവളത്തിന്റെ രാജ്യാന്തര ടെര്‍മിനല്‍ സാധാരണ യാത്രക്കാര്‍ക്കായി തുറക്കുക.

Other News