ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അംഗങ്ങള്‍ സന്ദര്‍ശിച്ചു


JULY 25, 2019, 6:05 PM IST

ബ്രിട്ടീഷ് റോയല്‍ ആര്‍മി പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലില്‍ ഉള്ള മൂന്ന് മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലുള്ള അംഗങ്ങള്‍ സന്ദര്‍ശിച്ചു.

ബുധനാഴ്ചയാണ് ഉദ്യോഗസ്ഥര്‍ കപ്പല്‍ ജീവനക്കാരെ സമീപിച്ചത്. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരനാണ് ഈ കാര്യം അറിയിച്ചത്.ജീവനക്കാര്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കഴിയുന്നത്. മോചനം എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാകുമെന്ന് ഹൈകമ്മീഷന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

ജീവനക്കാര്‍ക്ക് വേണ്ടിയുള്ള യാത്ര രേഖകളും മറ്റ് സൗകര്യങ്ങളും ലണ്ടനിലെ ഹൈക്കമ്മീഷന്‍  നല്‍കുമെന്നും മുരളിധരന്‍ വ്യക്തമാക്കി. ബ്രിട്ടന്‍ ജൂലൈ നാലിന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണകപ്പലായ ഗ്രേസ് 1 ല്‍ 24 ഇന്ത്യക്കാരാണ് ഉള്ളത് .ഇന്ത്യക്കാര്‍ക്ക് പുറമെ റഷ്യ, ലാത്വിയ, ഫിലിപൈന്‍സ് സ്വദേശിളും ഉണ്ട്.

Other News