പര്‍വതാരോഹണത്തിനിടെ മരിച്ചവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി


JUNE 6, 2019, 4:40 AM IST

ന്യൂഡല്‍ഹി: ഹിമാലയത്തില്‍ പര്‍വതാരോഹണത്തിനിടെ മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പൈലറ്റുമാര്‍ അറിയിച്ച സ്ഥലത്ത് പര്‍വതാരോഹകരെ ഇറക്കി മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടങ്ങുകയാണെന്ന് ഇന്ത്യ അറിയിച്ചു. ഉത്തരാഖണ്ഡിലെ നന്ദാ ദേവി കൊടുമുടിയുടെ കിഴക്കു ഭാഗത്താണ് തെരച്ചില്‍ സംഘത്തിലെ പൈലറ്റുമാര്‍ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഘത്തിലുണ്ടായിരുന്ന എട്ടു പേരും മരിച്ചതായി കരുതുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

പ്രമുഖ ബ്രിട്ടീഷ് പര്‍വതാരോഹകന്‍ മാര്‍ട്ടിന്‍ മോറന്‍ നയിച്ച സംഘത്തില്‍ നാലു ബ്രീട്ടഷ് വംശജരും, രണ്ട് അമേരിക്കക്കാരും, ഒരു ഓസ്‌ട്രേലിയക്കാരനും, ഇന്ത്യക്കാരനായ ഒരു ലെയ്‌സണ്‍ ഓഫീസറുമുണ്ടായിരുന്നു. മെയ് 13 നാണ് ഇവര്‍ യാത്ര പുറപ്പെട്ടതെന്ന് മോറന്റെ സ്‌കോട്ടലന്‍ഡ് ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു. 

ഹിമാപതമുണ്ടായതിനെ തുടര്‍ന്ന് ബേസ് ക്യാമ്പിലുള്ള ടീമുമായി മെയ് 26 നു ശേഷം  സംഘത്തിന്റെ ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. 16,404 അടി ഉയരത്തിലാണ് തെരച്ചില്‍ സംഘം മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 


Other News