'നിങ്ങള്‍ റോഡിലേക്ക് വന്നാല്‍ ഞാന്‍ വീട്ടിലേക്ക് വരും'


APRIL 2, 2020, 12:13 PM IST

ബംഗളൂരു: രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പുറത്തിറങ്ങുന്നതിനെ കുറിച്ച് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും ലോക്ക് ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി ചിലരെങ്കിലും പുറത്തിറങ്ങുന്നുണ്ട്. അത്തരക്കാര്‍ക്ക് വ്യത്യസ്തമായ ഒരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ബംഗളൂരു പൊലീസ്. നിങ്ങള്‍ റോഡിലേക്ക് വന്നാല്‍ ഞാന്‍ വീട്ടിലേക്ക് വരുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. ബംളൂരുവിലെ നാഗനഹള്ളി പ്രദേശത്ത് ഈ വാചകങ്ങള്‍ പ്രാദേശിക ഭാഷയില്‍ എഴുതിവച്ചിട്ടുണ്ട്. 

അതേസമയം കര്‍ണാടകയില്‍ ഇതുവരെ 110 പേര്‍ക്കാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ മാത്രം ഒന്‍പത് കേസുകളാണുള്ളത്. മൂന്നുപേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ഒന്‍പത് പേര്‍ക്ക് രോഗബാധ സുഖപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയില്‍ 1834 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 41 പേരാണ് ഇതുവരെ മരിച്ചത്.

Other News