ഇന്ത്യയുടെ ജിഡിപി  അനുമാനത്തില്‍ കുറവ് വരുത്തി ഐഎംഎഫ്


OCTOBER 16, 2019, 7:07 PM IST

വാഷിങ്ടണ്‍: ഈ വര്‍ഷം ഇന്ത്യ 6.1% വളര്‍ച്ചയാകും നേടുകയെന്ന് ഐ.എം.എഫ്. 7.3% വളര്‍ച്ച കൈവരിക്കുമെന്ന പ്രവചനം തിരുത്തിക്കൊണ്ടാണ് വേള്‍ഡ് ഇക്കണോമിക്ക് ഔട്ട്പുട്ടില്‍ ഇക്കാര്യം ഐ.എം.എഫ് പറഞ്ഞിരിക്കുന്നത്. 2018 ല്‍ 6.8% ആയിരുന്നു വളര്‍ച്ച. എന്നാല്‍ സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക ഉത്തേജക പദ്ധതികള്‍ കാരണം 2020 ല്‍

 7% വളര്‍ച്ച നേടാന്‍ കഴിയും. ഐ.എം.എഫ് റിപ്പോര്‍ട്ട് പറയുന്നു.

ചൈന ഈ വര്‍ഷം 6.1% വളര്‍ച്ചയാവും നേടുക. അടുത്ത വര്‍ഷം 5.8%.ബാങ്ക് ഇതര ധനകാര്യ മേഖലയിലെ മാന്ദ്യം, വ്യവസായ രംഗത്തെ അനിശ്ചിതാവസ്ഥ തുടങ്ങിയവയാണ് ഇന്ത്യയുടെ വളര്‍ച്ചയെ സ്വാധീനിച്ചത്. അതേസമയം, ആഗോള സാമ്പത്തിക വളര്‍ച്ച 3 ശതമാനമായി താഴ്ത്തി. 2008 ന് ശേഷം നേരിടുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്.വ്യാപാര യുദ്ധവും, രാഷ്ട്രീയ അനിശ്ചിതത്വവുമാണ് കാരണങ്ങളെന്ന് ഐഎംഎഫ് മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥ് പറഞ്ഞു. അടുത്ത വര്‍ഷം വളര്‍ച്ച 3.4 ശതമാനമാകും. 3.6% ആണ് ലക്ഷ്യമിട്ടിരുന്നത്.

Other News