രാജ്യത്ത് നൂറ്റി ഒന്ന് ആയുധങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി :  രാജ്‌നാഥ് സിംഗ്


AUGUST 9, 2020, 11:51 AM IST

ന്യൂഡല്‍ഹി : രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഇറക്കുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ആത്മ നിര്‍ഭര്‍ ഭാരത് സംരംഭത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി 101 ആയുധങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചു. പ്രതിരോധ രംഗത്ത് തദ്ദേശിയ ഉല്‍പാദനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇറക്കുമതി നിരോധനമെന്ന് രാജ്‌നാഥ് സിംഗ് ഞായറാഴ്ച രാവിലെ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി.

സമ്പദ്വ്യവസ്ഥ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വയം പര്യാപ്തത നേടണമെന്ന് ആത്മനിര്‍ഭര്‍  സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

ഞായറാഴ്ച രാവിലെ 10.00 ന് രാജ് നാഥ്‌സിംഗ് ഒരു സുപ്രധാന പ്രഖ്യാപനം നടത്തുമെന്ന് പ്രതിരോധ വകുപ്പ് മന്ത്രിയുടെ ഓഫീസ് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആയുധ ഇറക്കുമതി നിരോധം പ്രഖ്യാപിച്ചുള്ള മന്ത്രിയുടെ അറിയിപ്പെത്തിയത്.

ചൈനയില്‍ നിന്നുള്ള ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന മേഖലകളെ തിരിച്ചറിയണമെന്നും ഇന്ത്യയെ ഒരു സൂപ്പര്‍ പവര്‍ ആക്കുന്നതിന്റെ ഭാഗമായി തദ്ദേശീയ ഉല്‍പാദനത്തിന് പ്രാമുഖ്യം നല്‍കണമെന്നും ഉപരിതല ഗതാഗത വകുപ്പ് മന്ത്രി മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിരോധ വകുപ്പില്‍ നിന്നും സുപ്രധാന തീരുമാനമുണ്ടാകുന്നത്.

ചൈനയുടെ 70 ശതമാനം കയറ്റുമതിയും പത്ത് മേഖലകളുമായി ബന്ധപ്പെട്ടതാണെന്ന് ഗഡ്ക്കരി വ്യക്തമാക്കിയിരുന്നു. യന്ത്രങ്ങള്‍കയറ്റുമതി ചെയ്യുന്നതിലൂടെ 671  ബില്യണ്‍ യുഎസ് ഡോളറും കമ്പ്യൂട്ടറിന്റെ കയറ്റുമതിയുടെ 417 ബില്യണ്‍ യുഎസ് ഡോളറുമാണ് ചൈനയ്ക്ക് ലഭിക്കുന്നത്

സ്വാശ്രയ ഇന്ത്യയ്ക്കു വേണ്ടി  പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് മാസത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ മുന്നോട്ടുവച്ച  'ആത്മ നിര്‍ഭാരഭാരത്' എന്ന ആശയത്തിന് പ്രമുഖ്യം നല്‍കുന്നതിന്റെ ഭാഗമായാണ് പ്രതിരോധ വകുപ്പിന്റെ ഇന്നത്തെ തീരുമനത്തെ വിലയിരുത്തുന്നത്.

പ്രാദേശിക ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് മോദി തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. 'ആത്മ നിര്‍ഭാര്‍ ഭാരത് അഭിയാന്‍' എന്നാണ് ഇതിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

Other News