ഭീകരതയ്‌ക്കെതിരെ പോരാടാന്‍ പാക്കിസ്ഥാന്‍ തയ്യാറാണെങ്കില്‍ ഇന്ത്യ സൈനിക സഹായം നല്‍കാമെന്ന് രാജ്‌നാഥ് സിംഗ് 


OCTOBER 14, 2019, 3:44 PM IST

കര്‍നാല്‍: ഭീകരതയ്ക്കെതിരെ ഇമ്രാന്‍ ഖാന്റെ നിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍ പാക്കിസ്ഥാന് സൈനിക സഹായം നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.

ഹരിയാനയിലെ ഒരു തിരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രതിരോധ മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇതുവരെയും ഭീകരതയ്ക്കെതിരെ യാതൊരു നടപടിയും ഇമ്രാന്‍ ഖാന്‍ സ്വീകരിക്കാത്തതിനെ രാജ്‌നാഥ് സിംഗ് വിമര്‍ശിച്ചു. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെ പ്രസ്താവനകള്‍ യാതൊരു മൂല്യവും ഇല്ലാത്തതാണ്. കശ്മീരിനെക്കുറിച്ചുള്ള വ്യജപ്രചരണങ്ങള്‍ പാക്കിസ്ഥാന്‍ നിര്‍ത്തണം. അതുകൊണ്ട് ഒരുകാര്യവുമില്ല. ആര്‍ക്കും ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ സാധിക്കില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഇന്ത്യയുടെ നിലപാടിനെതിരെ പാക്കിസ്ഥാന്‍ രാജ്യാന്തര തലത്തില്‍ പിന്തുണയ്ക്കു ശ്രമിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ പരിശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഇന്ത്യയ്ക്കു മറ്റു രാഷ്ട്രങ്ങളുടെ പിന്തുണ ലഭിക്കുകയും ചെയ്തു.

Other News