ഇന്ത്യയില്‍ രണ്ടുലക്ഷത്തിലധികം കോവിഡ് രോഗികള്‍;  24 മണിക്കൂറില്‍ 8909 പേര്‍ക്ക് രോഗബാധ


JUNE 3, 2020, 10:23 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അനുദിനം കുതിച്ചുയരുന്നു. രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 8909 പേര്‍ക്കാണ് ഏറ്റവുമൊടുവില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 2,07,615 ആയി.

ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. രണ്ടാഴ്ചക്കിടെയാണ് ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷത്തിലേക്ക് കടന്നത്.

217 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 5815 ആയി. രാജ്യത്തെ ആകെ വൈറസ് ബാധിതരില്‍ 100302 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 101497 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Other News