കൊറോണ: ഒറ്റ ദിവസംകൊണ്ട് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്  7,964 കേസുകളും 265 മരണങ്ങളും


MAY 30, 2020, 10:27 AM IST

ന്യൂഡല്‍ഹി:  കോവിഡ് 19 കേസുകളില്‍ ഇന്ത്യയില്‍ റെക്കോര്‍ഡ് വര്‍ധന. അതിവേഗം രോഗം പടര്‍ന്നുപിടിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

7,964 കേസുകളും 265 മരണങ്ങളുമാണ് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ രേഖപ്പെടുത്തിയത്. പുതിയ കേസുകളുടെയും മരണങ്ങളുടെയും അടിസ്ഥാനത്തില്‍ ഇത് പുതിയ പ്രതിദിന റെക്കോര്‍ഡ് ആണ്.

1,73,763 രോഗികളാണ് നിലവില്‍ രാജ്യത്ത് ഉള്ളത്. ഇതുവരെ 4971 പേരാണ് മരണപ്പെട്ടത്. 86422 പേരാണ് ചികിത്സയില്‍ ഉള്ളത്.

അതേ സമയം, രോഗമുക്തരായവരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധന ആശ്വാസമാണ്. 11264 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. ആകെ രോഗമുക്തരായവരുടെ എണ്ണം 82369 ആയി. രോഗമുക്തരാകുന്നവരുടെ നിരക്ക് 43 ശതമാനം കടന്നു. ഇതും ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.

കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്‍പതാം സ്ഥാനത്ത് എത്തിയിരുന്നു. കേസുകളുടെ എണ്ണത്തില്‍ തുര്‍ക്കിയെ മറികടന്നു. ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ രാജ്യത്ത് കുതിച്ചുയരുകയാണ്. അതേസമയം, രോഗം ഭേദമാകുന്നവരുടെ നിരക്ക് 42.89 ശതമാനമായി ഉയര്‍ന്നു.

Other News