യു എസ് സമ്മര്‍ദ്ദം വകവെക്കാതെ ഇന്ത്യ- റഷ്യ സൈനിക ബന്ധം


DECEMBER 7, 2021, 6:21 PM IST

ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള സൈനിക സാങ്കേതിക സഹകരണം ഒരു ദശാബ്ദത്തേക്കു കൂടി നീട്ടാന്‍ തീരുമാനിച്ചതോടെ പ്രതിരോധബന്ധം കുറക്കാനുള്ള അമേരിക്കന്‍ സമ്മര്‍ദ്ദം ശക്തമായി. എങ്കിലും ഇന്ത്യയും റഷ്യയും അതിന് വഴങ്ങിയില്ല.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള ഉച്ചകോടിയില്‍ മിസൈല്‍ സംവിധാനങ്ങള്‍ക്കുള്ള കരാര്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടിരുന്നു. ഇന്ത്യക്കെതിരായ യു എസ് ഉപരോധ ഭീഷണി വകവെയ്ക്കാതെയാണ് റഷ്യയില്‍ നിന്ന് ഇന്ത്യ എസ് 400- ഉപരിതല മിസൈല്‍ സംവിധാനങ്ങള്‍ക്കുള്ള കരാറാണ് നടപ്പാക്കുന്നത്.

മൂന്ന് പതിറ്റാണ്ടുകളുമായി ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചിരുന്ന ഇന്‍സാസ് മോഡലിന് പകരമായി ആറ് ലക്ഷം റഷ്യന്‍ രൂപകല്‍പ്പന ചെയ്ത എ കെ 203 റൈഫിളുകള്‍ നിര്‍മിക്കുന്നതിന് ഇന്ത്യയില്‍ സംയുക്ത സംരംഭത്തിനുള്ള കരാറും ഒപ്പുവെച്ചതിലുണ്ട്. 

യു എസുമായും നിരവധി അമേരിക്കന്‍ സഖ്യകക്ഷികളുമായും ഇന്ത്യക്ക് തുറമുഖങ്ങളിലും സൈനിക താവളങ്ങളിലും ലോജിസ്റ്റിക്‌സ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരാര്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല പറഞ്ഞു. 

റഷ്യയില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നതിന് പ്രധാന ആയുധ വിതരണക്കാരായ യു എസ് ചൈനയുടെ വര്‍ധിച്ചുവരുന്ന ഭീഷണം തടയാന്‍ തങ്ങളുമായുള്ള പ്രതിരോധ ബന്ധം വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. 

ഇന്ത്യയുടെ എസ് 400 വാങ്ങലിനെതിരെയുള്ള ഉപരോധം യു എസ് ആത്യന്തികമായി ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കരാറുമായി ഇന്ത്യ മുന്നോട്ടു പോകരുതെന്നാണ് ഇന്ത്യയോട് യു എസ് അഭ്യര്‍ഥിക്കുന്നത്. മാത്രമല്ല ഇത് യു എസുമായുള്ള ഭാവി സൈനിക സഹകരണത്തെ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ് നല്കി. 

സ്വന്തം ആയുധ വിതരണക്കാരെ തെരഞ്ഞെടുക്കാനുള്ള അവകാശം തങ്ങള്‍ക്ക് ഉണ്ടെന്നും ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങളില്‍ പ്രതിരോധം വര്‍ധിപ്പിക്കാന്‍ എസ് 400 ആവശ്യമാണെന്നാണ് ഇന്ത്യ പറയുന്നത്. 1962ലെ ഹ്രസ്വ അതിര്‍ത്തി യുദ്ധത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും രക്തരൂക്ഷിതമായ ഏറ്റുമുട്ടലുണ്ടായത്. 

ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് റഷ്യയുമായി കൂടുതല്‍ സൈനിക സാങ്കേതിക സഹകരണം ആവശ്യപ്പെട്ടു. നൂതന ഗവേഷണവും പ്രതിരോധ ഉപകരണങ്ങളുടെ സഹനിര്‍മാണവും ഉള്‍പ്പെടെ ഇന്ത്യയുടെ നിയമപരവും യഥാര്‍ഥവുമായ പ്രതിരോധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നതാണ് കരാറെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. 

കോവിഡ് വ്യാപവും സമീപ പ്രദേശങ്ങളിലെ അസാധാരണ സൈനികവത്ക്കരണവും ആയുധങ്ങളുടെ വിപുലീകരണവും 2020ലെ വടക്കന്‍ അതിര്‍ത്തിയില്‍ പ്രകോപനം കൂടാതെയുള്ള ആക്രമണവും നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും സിംഗ് പറഞ്ഞു. 

ഇന്ത്യയില്‍ യു എസ് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും എസ് 400 കരാര്‍ ആസൂത്രണം ചെയ്തതുപോലെ പുരോഗമിക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. 

അമേരിക്കയുടെ 2017ലെ കൗണ്ടറിംഗ് അഡ്‌വേഴ്‌സറീസ് ത്രൂ ഉപരോധ നിയമമോ ഉത്തര കൊറിയക്കും ഇറാനും ഒപ്പം റഷ്യയെ എതിരാളികളായി വിശേഷിപ്പിക്കുന്ന കാസ്ത പ്രകാരമുള്ള എസ് 400 ഇടപാടില്‍ ഇന്ത്യയ്ക്ക് യു എസ് സാമ്പത്തിക ഉപരോധം നേരിടേണ്ടി വന്നേക്കാം. കഴിഞ്ഞ വര്‍ഷം എസ് 400 വാങ്ങാന്‍ തുര്‍ക്കിയെ കാസ്റ്റ പ്രകാരം യു എസ് അനുവദിച്ചിരുന്നു. എങ്ികലും ഇന്ത്യക്കെതിരായ ഉപരോധം ഒഴിവാക്കണമെന്ന് നിരവധി യു എസ് സെനറ്റര്‍മാര്‍ പ്രസിഡന്റ് ബൈഡനോട് അഭ്യര്‍ഥിച്ചു. 

യു എസ്, ആസ്‌ത്രേലിയ, ഇന്ത്യ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ചതുര്‍ഭുജ സുരക്ഷാ സംവാദത്തില്‍ നിന്ന് ഇന്ത്യ വ്യക്തമായി അകന്നുവെന്നാണ് റഷ്യ പറഞ്ഞതെങ്കിലും ഇന്ത്യ അതിനോട് പരസ്യമായി പ്രതികരിച്ചില്ല. എന്നാല്‍ മോസ്‌കോയും വാഷിംഗ്ടണുമായി ഡല്‍ഹിക്ക് പ്രത്യേക ബന്ധങ്ങളുണ്ടെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഊന്നിപ്പറഞ്ഞു. 

ആഗോളതലത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടായിട്ടും പുതിയ ഭൗമരാഷ്ട്രീയ വിന്യാസങ്ങള്‍ ഉയര്‍ന്നുവന്നിട്ടും വര്‍ഷങ്ങളായി ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം സ്ഥിരവും ശക്തവുമായി നിലകൊള്ളുന്നുവെന്ന് ഉച്ചകോടിയിലെ ഉദ്ഘാടന പ്രസംഗത്തില്‍ മോദി പറഞ്ഞു. ഊര്‍ജ്ജം, ഉന്നത സാങ്കേതിക വിദ്യ, ബഹിരാകാശം എന്നിവ ഉള്‍പ്പെടെ നിരവധി മേഖലകളില്‍ ഇന്ത്യയുമായുള്ള റഷ്യന്‍ സഹകരണം പുടിന്‍ എടുത്തുപറഞ്ഞു. ഇന്ത്യന്‍ ബഹിരാകാശ യാത്രികരുടെ പരിശീലനവും പ്രസംഗത്തില്‍ പരാമര്‍ശിച്ചു. 

ഉച്ചകോടിയില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം ഇന്തോ- റഷ്യന്‍ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സംയുക്ത സംരംഭം അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 601,247 കലാഷ്‌നിക്കോവ് എ കെ 203 റൈഫിളുകള്‍ ഉത്തര്‍പ്രദേശിലെ ഫാക്ടിറിയില്‍ നിര്‍മിക്കും. അടുത്ത ഏതാനും മാസങ്ങള്‍ക്കകം പ്ലാന്റ് ഉത്പാദനം ആരംഭിക്കുമെന്നും അറിയിച്ചു.

Other News