ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് വർധിക്കും;മിസൈൽ പരീക്ഷണം വൻ വിജയം


SEPTEMBER 12, 2019, 1:22 AM IST

കുർണൂൽ: ഇന്ത്യൻ സൈന്യത്തിന് വേണ്ടി ഡി ആർ ഡി ഒ വികസിപ്പിച്ച മാൻ പോർട്ടബിൾ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ചു. ഇത് മൂന്നാം തവണയാണ് ഈ മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിക്കുന്നത്. 

ഇന്ത്യൻ സൈന്യത്തിന്റെ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ വിഭാഗത്തിലെ മൂന്നാം തലമുറ ആയുധമെന്ന  ആശയം  മുൻനിർത്തി തയ്യാറാക്കിയതാണിത്.

അതിശക്തമായ ആക്രമണ രീതിയിൽ തന്നെ വിജയകരമായി പരീക്ഷിക്കപ്പെട്ട ആയുധം ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചെന്നു വാർത്താ ഏജൻസി എ എൻ ഐ റിപ്പോർട്ട് ചെയ്‌തു. 

Other News