ഇന്ത്യ 25 ഡോളറിന് ഇ  ടൂറിസ്റ്റ് വിസകള്‍ നല്‍കുന്നു


AUGUST 20, 2019, 4:29 PM IST

ന്യൂഡല്‍ഹി : ഇന്ത്യ 25 ഡോളറിന് ഇ  ടൂറിസ്റ്റ് വിസകള്‍ നല്‍കുന്നു. ജൂലൈ-മാര്‍ച്ച് മാസങ്ങള്‍ക്കിടയില്‍ ഉള്ള പീക് സീസണില്‍ വിദേശ വിനോദ സഞ്ചരികളെ ലക്ഷ്യമിട്ടാണ് 25 ഡോളര്‍ ഫീസ് ഈടാക്കി 30 ദിവസം കാലാവധിയുള്ള ഇ വിസകള്‍ അനുവദിക്കുന്നതെന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേല്‍ അറിയിച്ചു.

അഞ്ചു വര്‍ഷം കാലാവധിയുള്ള ഇ ടൂറിസ്റ്റ് വിസ  80 ഡോളര്‍ നിരക്കിലും ഒരു വര്‍ഷ കാലാവധിയുള്ള ഇ ടൂറിസ്റ്റ് വിസ 40 ഡോളര്‍ നിരക്കിലും നല്‍കാനും പദ്ധതിയുണ്ട്. ജപ്പാന്‍, സിങ്കപ്പൂര്‍ , ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ ഈ വിസ കാലാവധി ചുരുക്കിയ സാഹചര്യവും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള കാലത്ത് മുപ്പത് ദിവസത്തേക്ക് പത്തുഡോളര്‍ മാത്രമായി ഇ വിസ ചാര്‍ജ് വെട്ടിച്ചുരുക്കുന്ന കാര്യവും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മാറ്റങ്ങളെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു.

Other News