ഇ​ന്ത്യ​ന്‍ ശാസ്ത്രജ്ഞന് ​ ബ്രി​ക്​​സ്​ പു​ര​സ്​​കാ​രം


NOVEMBER 14, 2019, 1:42 AM IST

 റി​യോ ഡി ​ജ​നീ​റോ: ഇ​ന്ത്യ​ന്‍ ശാ​സ്​​ത്ര​ഗ​വേ​ഷ​ക​ന്‍ ര​വി​പ്ര​കാ​ശി​ന്​​ 25,000 ഡോ​ള​റി​​ന്റെ  (ഏ​ക​ദേ​ശം 18,01,050 രൂ​പ) ബ്രി​ക്​​സ്​ യ​ങ്​ ഇ​ന​വേ​റ്റ​ര്‍ പു​ര​സ്​​കാ​രം.

ചെ​റു​കി​ട ഗ്രാ​മീ​ണ ക​ര്‍​ഷ​ക​ര്‍​ക്കാ​യി പാ​ല്‍ ശീ​തീ​ക​ര​ണ കേ​ന്ദ്രം ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത​തി​നാ​ണ്​ പു​ര​സ്​​കാ​രം. ബം​ഗ​ളൂ​രു​വി​ലെ ഐ​കാ​ര്‍ നാ​ഷ​ന​ല്‍ ഡ​യ​റി റി​സ​ര്‍​ച്ച്‌​ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ടി​ല്‍​നി​ന്നാ​ണ്​ ര​വി​പ്ര​കാ​ശ്​ പി​എ​ച്ച്‌.​ഡി ക​ര​സ്​​ഥ​മാ​ക്കി​യ​ത്.

ബ്ര​സീ​ലി​ല്‍ ന​ട​ക്കു​ന്ന ബ്രി​ക്​​സ്​ ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള യു​വ​ശാ​സ്​​ത്ര​ജ്​​ഞ​രു​ടെ സ​മ്മേ​ള​ന​ത്തി​ല്‍ പ​​ങ്കെ​ടു​ക്കു​ന്ന 21 അം​ഗ​സം​ഘ​ത്തി​ല്‍ ഇ​ദ്ദേ​ഹ​വു​മു​ണ്ട്. ആ​ദ്യ​മാ​യാ​ണ്​ ഇ​ന്ത്യ​ന്‍ ശാ​സ്​​ത്ര​ജ്​​ഞ​ന്​ ഇ​ത്ത​ര​മൊ​രു പു​ര​സ്​​കാ​രം ല​ഭി​ക്കു​ന്ന​ത്. ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​ണ്​ ര​വി.

Other News