ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ശനിയാഴ്ച 800 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 126 ദിവസത്തിന് ശേഷം ശനിയാഴ്ച ഇതാദ്യമായി ഇന്ത്യയിലെ ഒറ്റ ദിവസത്തെ കോവിഡ് 19 കേസുകളുടെ എണ്ണം 800 കവിഞ്ഞു. ഈ സീസണില്‍ ഇതുവരെ 5,389 പേര്‍ക്കാണ് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.
843 പുതിയ അണുബാധകളോടെ, രാജ്യത്തെ കോവിസ് കേസുകളുടെ ആകെ എണ്ണം 4.46 കോടിയായി (4,46,94,349) ഉയര്‍ന്നു.
ഏറ്റവും പുതിയ നാല് കോവിഡ് മരണങ്ങളോടെ മരണങ്ങളോടെ മരണസംഖ്യ 5,30,799 ആയി ഉയര്‍ന്നതായി രാവിലെ 8 മണിക്ക് അപ്ഡേറ്റ് ചെയ്ത ഡേറ്റ വ്യക്തമാക്കുന്നു.
ഝാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രണ്ടെണ്ണം കേരളം രണ്ട് മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 5,389 -ല്‍, സജീവ കേസുകള്‍ ഇപ്പോള്‍ മൊത്തം അണുബാധയുടെ 0.01 ശതമാനമാണ്.
ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അനുസരിച്ച് ദേശീയ കോവിഡ് 19 മുക്തി നിരക്ക് 98.80 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്.
രോഗത്തില്‍ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 4,41,58,161 ആയി ഉയര്‍ന്നു, മരണനിരക്ക് 1.19 ശതമാനമാണ്.
മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായി വാക്സിനേഷന്‍ ഡ്രൈവിന് കീഴില്‍ 220.64 കോടി ഡോസ് കോവിഡ് 19 വാക്സിനാണ് നല്‍കിയിട്ടുള്ളത്.