ഇന്ത്യയുടെ പുതിയ ആക്രമണ അന്തര്‍വാഹിനി ഐഎന്‍എസ് വേല കമ്മിഷന്‍ ചെയ്തു.


NOVEMBER 26, 2021, 12:17 PM IST

മുംബൈ: ഇന്ത്യന്‍ നാവിക സേനയ്ക്ക് കൂടുതല്‍ പ്രഹര ശേഷി നല്‍കി പുതിയ ആക്രമണ അന്തര്‍വാഹിനി ഐഎന്‍എസ് വേല നാവിക സേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ് കമ്മിഷന്‍ ചെയ്തു. ഫ്രഞ്ച് കപ്പല്‍ നി

ഫ്രഞ്ച് കപ്പല്‍ നിര്‍മ്മാതാക്കളായ നേവല്‍ ഗ്രൂപ്പ് ഡിസൈന്‍ ചെയ്ത അന്തര്‍വാഹിനി മുംബയിലെ മസഗാവ് കപ്പല്‍ശാലയിലാണ് നിര്‍മ്മിച്ചത്.

ഫ്രഞ്ച് കമ്പിനിയുടെ സഹകരണത്തോടെ ഇന്ത്യ നിര്‍മ്മിക്കുന്ന ആറ് സ്‌കോര്‍പ്പീന്‍ ക്ലാസ് അന്തര്‍വാഹിനികളില്‍ നാലാമത്തേതാണ് ഐഎന്‍എസ് വേല. 2009 ലാണ് ഇതിന്റെ നിര്‍മ്മാണം തുടങ്ങിയത്. മേയില്‍ ഐഎന്‍എസ് വേല എന്ന് പേരിട്ടു. 2021 നവംബര്‍ ഒമ്പതിന് അന്തര്‍വാഹിനി നേവിക്ക് കൈമാറി.

ശത്രുവിന്റെ റഡാറുകളില്‍ പെടാതെ മറഞ്ഞിരുന്ന് ആക്രമിക്കാന്‍ കഴിയും. 221അടി നീളവും 20 അടി വീതിയും 40 അടി ഉയരവും ഈ അന്തര്‍വാഹിനിക്കുണ്ട്. ഡീസല്‍ ഇലക്ട്രിക് എന്‍ജിനാണ് ഉപയോഗിക്കുന്നത്. വെള്ളത്തിന് മുകളിലുടെ 20 കിലോമീറ്ററും വെള്ളത്തിനടിയില്‍ 37 കിലോമീറ്ററും വേഗതയുണ്ട്.

Other News