ഹിന്ദിയില്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ഇസ്രായേലി പ്രധാനമന്ത്രി


AUGUST 15, 2019, 9:39 PM IST

ന്യൂഡല്‍ഹി: ഇന്ത്യക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്വിറ്ററിലെ വീഡിയോ സന്ദേശത്തിലൂടെയാണ് നെതന്യാഹു ആശംസകള്‍ അറിയിച്ചത്. 'പ്രിയപ്പെട്ട സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും നമസ്‌തേ' എന്നു പറഞ്ഞ് കൈകൂപ്പിയാണ്  ആശംസ.

ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ മുന്‍പത്തേക്കാള്‍ കൂടുതല്‍ ദൃഢമാണ്. നിരവധി മേഖലകളില്‍ ഇരുരാജ്യങ്ങളും വലിയ തോതിൽ സഹകരിക്കുന്നു. സത്യസന്ധമായ സൗഹൃദവും സഹകരണവുമാണിതെന്നും  നെതന്യാഹു പറഞ്ഞു. 

ട്വിറ്ററില്‍ വീഡിയോയ്‌ക്കൊപ്പം എല്ലാ ഇന്ത്യക്കാര്‍ക്കും ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നുവെന്ന വരികള്‍ ഹിന്ദിയില്‍ കുറിക്കുകയും ചെയ്‌തിട്ടുണ്ട്.

https://www.facebook.com/Netanyahu/videos/1450264971764654/?v=1450264971764654

ഓഗസ്റ്റ് നാലിന് നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍ നേര്‍ന്നിരുന്നു. നമ്മുടെ സൗഹൃദം ഇനിയും ഉയരങ്ങളിലെത്തട്ടെയെന്നാണ് ട്വിറ്ററിലെ കുറിപ്പില്‍ നെതന്യാഹു ആശംസിച്ചത്. 

ഇന്ത്യയിലെ ഇസ്രായേല്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് സൗഹൃദ സന്ദേശം പ്രത്യക്ഷപ്പെട്ടത്.  'യേ ദോസ്‌തി, ഹം നഹി തോഡേംഗേ' എന്ന പ്രശസ്‌തമായ ഹിന്ദി ഗാനവരികള്‍ക്കൊപ്പം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്‌ചയുടെ ദൃശ്യങ്ങളും  പങ്കുവച്ചുകൊണ്ടായിരുന്നു ട്വീറ്റ്.

Other News