ചന്ദ്രനിലിറങ്ങിയ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയതായി ഇസ്രോ


SEPTEMBER 8, 2019, 2:55 PM IST

ബെംഗളൂരു : ലാന്‍ഡിംഗിന് മണിക്കൂറുകള്‍ക്കുമുമ്പ് വിനിമയ ബന്ധം നഷ്ടപ്പെട്ട ഇന്ത്യയുടെ ചാന്ദ്രയാന്‍ പേടകം വിക്രം ലാന്‍ഡര്‍ കണ്ടെത്തിയതായി ഇസ്രോ. ചന്ദ്രനില്‍ ഇറങ്ങിയ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയതായി ഇസ്‌റൊ ചെയര്‍മാന്‍ ഡോ. കെ.ശിവന്‍ ആണ് അറിയിച്ചത്. ലാന്‍ഡറിന്റെ ലൊക്കേഷനാണ് കണ്ടെത്തിയത്.

ലാന്‍ഡറിന്റെ തെര്‍മല്‍ ഇമേജ്, ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓര്‍ബിറ്റര്‍ പകര്‍ത്തി. എന്നാല്‍ ഓര്‍ബിറ്ററും ലാന്‍ഡറും തമ്മില്‍ ആശയവിനിമയം സാധ്യമായിട്ടില്ല. അതിനുള്ള ശ്രമം തുടരുകയാണെന്നും ശിവന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു.

ചന്ദ്രയാന്‍2 ദൗത്യത്തിന്റെ അന്തിമഘട്ടത്തിലാണു ലാന്‍ഡര്‍ കാണാതായത്. ലാന്‍ഡര്‍ കണ്ടെത്തിയതിനു പിന്നാലെ ഇതിനുള്ളിലെ റോവര്‍ പ്രവര്‍ത്തനക്ഷമമായോന്നുള്ള ആകാംക്ഷയിലാണു ശാസ്ത്രലോകം.

Other News