പരോളിലിറങ്ങി മുങ്ങിയ മുംബൈ സ്‌ഫോടനക്കേസ് പ്രതി പിടിയില്‍ 


JANUARY 17, 2020, 6:56 PM IST

മുംബൈ: പരോളില്‍ ഇറങ്ങി മുങ്ങിയ മുംബൈ സ്‌ഫോടന പരമ്പരയിലെ ജീവപര്യന്തം പ്രതി പിടിയില്‍. ജലീസ് അന്‍സാരിയെയാണ് കാണ്‍പൂരില്‍ നിന്നു മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും യു പി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സും ചേര്‍ന്ന് പിടികൂടിയത്. നേപ്പാള്‍ വഴി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് അന്‍സാരി പിടിയിലായതെന്നാണ് പൊലീസ് പറയുന്നത്.

ഇന്ത്യയില്‍ നടന്ന 52 സ്‌ഫോടനക്കേസുകളില്‍ 68കാരനായ അന്‍സാരിക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. രാജസ്ഥാനിലെ അജ്മീര്‍ ജയിലിലായിരുന്ന അന്‍സാരി ഡോ. ബോംബ് എന്നാണ് അറിയപ്പെടുന്നത്. മൂന്നാഴ്ചത്തെ പരോളില്‍ കഴിഞ്ഞ മാസമാണ് ഇയാള്‍ പുറത്തിറങ്ങിയത്. മുംബൈയില്‍ താമസിക്കുന്ന അന്‍സാരി എല്ലാം ദിവസവും രാവിലെ പത്തരയ്ക്കും 12നും ഇടയില്‍ അഗ്രിപട പൊലീസ് സ്റ്റേഷനിലെത്തി ഒപ്പുവെക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇയാള്‍ ഒപ്പിടാന്‍ എത്തിയിരുന്നില്ല. അതിനു പിന്നാലെ പിതാവിനെ കാണാനില്ലെന്ന് കാണിച്ച് മകന്‍ പൊലീസില്‍ പരാതി നല്കുകയായിരുന്നു.

ബോംബ് നിര്‍മാണം പഠിപ്പിച്ചു നല്കിയതിലൂടെയാണ് ഇയാള്‍ക്ക് ഡോ. ബോംബ് എന്ന പേര് ലഭിച്ചത്. 

Other News