ജമ്മു കശ്മീര്‍ വിഭജനബില്‍ രാജ്യസഭ പാസ്സാക്കി


AUGUST 5, 2019, 8:13 PM IST

ന്യൂഡല്‍ഹി: നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്ന ബില്‍ രാജ്യസഭ പാസ്സാക്കി. 61 വോട്ടുകള്‍ക്കെതിരെ 125 വോട്ടുകള്‍ക്കാണ് സംസ്ഥാന പുനര്‍നിര്‍ണയ ബില്‍ പാസ്സായത്. 61 നെതിരെ 125 വോട്ടിനാണ് ബില്‍ പാസ്സായത്.  ഇലക്ട്രോണിക് വോട്ടിങ്ങിലൂടെ ആദ്യം തീര്‍പ്പുകല്‍പ്പിക്കാമെന്ന് അറിയിപ്പുണ്ടായെങ്കിലും  സാങ്കേതിക തകരാറിനെ തുടര്‍ന്ന്  സ്ലീപ്പ് നല്‍കിയാണ് വോട്ടെടുപ്പ് നടന്നത്. ഇതോടൊപ്പം ജമ്മു കശ്മീരിലെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്ന ബില്ലും സഭ ശബ്ദവോട്ടോടെ പാസ്സാക്കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന പ്രമേയവും സഭ ശബ്ദവോട്ടോടെ പാസ്സാക്കി. ഇതോടെ കശ്മീരിന് പ്രത്യേക പദവി എടുത്തുകളയപ്പെട്ടു.

കോണ്‍ഗ്രസിന്റെ 45, ഇവര്‍ക്ക് പുറമെ സമാജ്‌വാദി പാര്‍ട്ടിയുടെ 10 പേരും ഇടത് പാര്‍ട്ടികളുടെ അഞ്ച് പേരും ആര്‍.ജെഡിയുമാണ് ബില്ലിനെ എതിര്‍ത്തത്. ഇവയെല്ലാം സമാഹരിച്ചാണ് 61 വോട്ടുകള്‍ ബില്ലിനെതിരെ ലഭിച്ചത്. ബില്ലിനെ അനുകൂലിച്ച് എഎപി, ബിജു ജനതാദള്‍, തെലുങ്കുദേശം പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികള്‍ നിലപാടെടുത്തതോടെയാണ് 125 വോട്ടുകള്‍ ബില്ലിന് അനുകൂലമായി ലഭിച്ചത്. 11 മണിമുതല്‍ ബില്ലിന്മേല്‍ ചര്‍ച്ചകള്‍ നടന്നതിന് ശേഷമാണ് സഭ ബില്‍ പാസാക്കിയത്.

Other News