ജെറ്റ് എയർവെയ്‌സ് നടത്തിപ്പ് കരാർ കാൽറോക്ക് ക്യാപിറ്റൽ - മുരാരി ജലാൻ കമ്പനിക്ക് 


OCTOBER 17, 2020, 9:36 PM IST

ന്യൂ ഡൽഹി: ജെറ്റ് എയർവെയ്സിന്റെ നടത്തിപ്പ് കരാർ യുകെ ബേസ്ഡ് കാർലോക്‌ ക്യാപിറ്റലിനും യുഎഇ ബേസ്ഡ് സംരംഭകൻ മുരാരി ലാൽ ജലാൻ കമ്പനിക്കും ലഭിച്ചു. ഇരു കമ്പനികളും ചേർന്ന് (കൺസോർഷ്യം) സമർപിച്ച പുനരുജ്ജീവന പദ്ധതിയാണ് കടം നൽകിയ കമ്മിറ്റി അംഗീകരിച്ചത്. 

ജെറ്റ് എയർവെയ്‌സ് സ്ഥാപകൻ കൂടിയായ നരേഷ് ഗോയലിന്റെ നിയന്ത്രണത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെ തുടർന്ന് കമ്പനി സേവനങ്ങൾ നിർത്തിയിരുന്നു. ഇതാണ് ഇപ്പൊൾ വീണ്ടും സജീവം ആക്കാൻ ആകാൻ പദ്ധതി തയാറാക്കുന്നത്. 

ഇ - വോട്ടിങ്, 2020 ഒക്ടോബർ 17 ഇനാണ്‌ അവസാനിച്ചത്. മുരാലിലാൽ ജലാനും ഫ്ളോറിൻ ഫ്രിട്സും സംയുക്തമായി നൽകിയ പുനരുജ്ജീവന കരട് പദ്ധതി കടം നൽകിയവരുടെ സംഘം (കമ്മിറ്റി ഓഫ് ക്രെഡിറ്റെഴ്സ്) അംഗീകരിച്ചു. ക്രെഡിറ്റെഴ്സ് നിയോഗിച്ച കരട് പദ്ധതി പ്രൊഫഷണലായ അഷിഷ് ചച്വാരിയ ആണ് ഇക്കാര്യം സ്റ്റോക്ക് എക്സ്ചേഞ്ച് നോട്ടിഫിക്കേഷൻ വഴി അറിയിച്ചത്.

രണ്ട് കൺസോർഷ്യങ്ങളാണ് ജെറ്റ് എയർവെയ്‌സിന് നടത്തിപ്പിന് പദ്ധതികൾ സമർപ്പിച്ചിരുന്നത്. ഇതിൽ നിന്നാണ് ഇപ്പൊൾ കാർലോക്‌ - ജലാൻ കമ്പനികൾ കരാർ നേടിയത്. ഒരിക്കൽ ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻ കമ്പനി ആയിരുന്നു ജെറ്റ് എയർവെയ്‌സ്. ഇപ്പോഴത്തെ മേധാവികൾ വലിയ കടവും, തൊഴിലാളികൾക്ക്, വിമാനത്താവളങ്ങൾക്ക് ഒക്കെ നൽകാനുള്ള ബാധ്യതകൾ ഉൾപ്പെടെ പരിശ്രമകരമായ വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നത്.

Other News