പ്രണയിച്ചതിനുശേഷം മറ്റൊരാളെ വിവാഹം ചെയ്ത കാമുകനെ യുവതി കുത്തിക്കൊന്നു


AUGUST 20, 2019, 12:29 PM IST

ഗുവാഹത്തി: തന്നെ വഞ്ചിച്ച് മറ്റൊരാളെ വിവാഹം ചെയ്ത കാമുകനെ യുവതി കുത്തിക്കൊന്നു. അസമിലെ നാഗോണിലാണ് സംഭവം. നാഗോണിലെ ബോസി കനികന്ത കകതി (ബി ബി കെ) കോളേജിന് മുമ്പില്‍ വെച്ചായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. ബി ബി കെ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ റുണുമ അഹ്മദ് ആണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. 'മൊഹിദുല്‍ ഇസ്ലാം എന്നയാളുമായി റുണുമ പ്രണയത്തില്‍ ആയിരുന്നെന്നും എന്നാല്‍, മുന്നുദിവസങ്ങള്‍ക്ക് മുമ്പ് മൊഹിദുല്‍ മറ്റൊരാളെ വിവാഹം കഴിച്ചെന്നും യുവതിയുടെ സുഹൃത്തുക്കള്‍ പറഞ്ഞു.'തിങ്കളാഴ്ച കോളേജിലെത്തി തന്നെ കാണണമെന്ന് പെണ്‍കുട്ടി മൊഹിദുലിനോട് ആവശ്യപ്പെട്ടിരുന്നു. ഒരു സുഹൃത്തിനൊപ്പം എത്തിയ മൊഹിദുല്‍ കുറച്ചുസമയം റുണുമയുമായി സംസാരിച്ചു. എന്നാല്‍, മൊഹിദുലിനോട് വ്യക്തിപരമായി തനിക്ക് സംസാരിക്കാനുണ്ടെന്നും അതിനാല്‍ കുറച്ചുസമയം മാറി നില്‍ക്കണമെന്നും റുണുമ മൊഹിദുലിന്റെ സുഹൃത്തിനോട് ആവശ്യപ്പെട്ടു.

മൊഹിദുലിന്റെ സുഹൃത്ത് അവിടെ നിന്ന് മാറിയപ്പോള്‍ തന്നെ റുണുമ ബാഗില്‍ നിന്ന് കത്തിയെടുത്ത് മൊഹിദുലിനെ കുത്തുകയായിരുന്നു' - സംഭവത്തിനു ശേഷം നാടുവിട്ട റുണുമയെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

Other News