അഞ്ച് എംപിമാർ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന് മാഞ്ജി


OCTOBER 21, 2021, 7:47 AM IST

ന്യൂഡൽഹി: അഞ്ച് പാർലമെന്റ് അംഗങ്ങൾക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ബിഹാർ മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ സഖ്യകക്ഷിയുടെ നേതാവുമായ ജിതൻ റാം മാഞ്ജി.

ബിഹാറിൽനിന്ന് ഒരു കേന്ദ്രമന്ത്രി ഉൾപ്പെടെ അഞ്ച് എംപിമാർ പാർലമെന്റിൽ കടന്നുകൂടിയത് വ്യാജ സർട്ടിഫിക്കറ്റിന്റെ ബലത്തിലാണെന്നാണ്  മാഞ്ജിയുടെ ആരോപണം.

കേന്ദ്രമന്ത്രി എസ്.പി. സിംഗ് ബാഗേൽ, ജയ്‌സിദ്ധേശ്വർ ശിവാചാര്യ മഹാസ്വാമിജി (ഇരുവരും ബിജെപി എംപിമാർ), കോൺഗ്രസ് എംപി മുഹമ്മദ് സാദിഖ്, തൃണമൂൽ കോൺഗ്രസ് എംപി അപരൂപ പോഡർ, സ്വതന്ത്ര എംപി നവനീത് രവി റാണ എന്നിവർക്കെതിരേയാണു മാഞ്ജിയുടെ ആരോപണം

പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിരുന്ന സീറ്റുകളിൽ വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കി ഇവർ മത്സരിച്ചെന്നും വിഷയം അന്വേഷിക്കണമെന്നും അദ്ദേഹത്തിന്റെ പാർട്ടിയായ ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്യുലർ) യുടെ ദേശീയ എക്‌സിക്യൂട്ടീവിനുശേഷം മാധ്യമങ്ങളെ കണ്ട മാഞ്ജി പറഞ്ഞു.

Other News