ബംഗളൂരു: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ 'പേ സിഎം' ടീ ഷര്‍ട്ട് ധരിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന് പൊലീസ് മര്‍ദ്ദനം. അക്ഷയ് കുമാര്‍ എന്ന പ്രവര്‍ത്തകനാണ് മര്‍ദ്ദനത്തിനിരയായത്. പ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്നതിന്റേയും ടീ ഷര്‍ട്ട് വലിച്ചൂരുതിന്റേയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രവര്‍ത്തകനെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ അപമാനിക്കുന്നതിന് വേണ്ടിയാണ് ടീ ഷര്‍ട്ട് ധരിച്ചതെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി.
സംഭവത്തില്‍ കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ് യുവാവിനെ പൊലീസ് മര്‍ദ്ദിക്കുന്ന വീഡിയോ പങ്കിട്ടിട്ടുണ്ട്. അഴിമതി ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധമായിരുന്നു 'പേ സിഎം' ക്യാമ്പയിന്‍. സര്‍ക്കാര്‍ ടെന്‍ഡറുകള്‍ അനുവദിച്ചു നല്‍കാന്‍ വന്‍തുക കൈപ്പറ്റുന്നതായുള്ള അഴിമതി ആരോപണം ഉയര്‍ന്നതോടെയാണ് ബൊമ്മയ്ക്കെതിരെ 'പേ സിഎം' പ്രതിഷേധം കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.

#PayCm ಟಿ ಶರ್ಟ್ ಧರಿಸಿದ್ದ ನಮ್ಮ ಕಾರ್ಯಕರ್ತನ ಮೇಲೆ ಪೊಲೀಸರು ದಬ್ಬಾಳಿಕೆ ನಡೆಸಿರುವುದು ಖಂಡನೀಯ.

ಟಿ ಶರ್ಟ್ ಬಿಚ್ಚಿಸಿ ರಸ್ತೆಯಲ್ಲಿ ಆತನ ಮೇಲೆ ಹಲ್ಲೆ ನಡೆಸಲು ಪೊಲೀಸರಿಗೆ ಅಧಿಕಾರ ಕೊಟ್ಟವರು ಯಾರು? ಇವರೇನು ಪೊಲೀಸರೊ ಅಥವಾ ಗೂಂಡಾಗಳೋ? ಹಲ್ಲೆ ನಡೆಸಿದ ಅಧಿಕಾರಿಯನ್ನು ಈ ಕೂಡಲೇ ಅಮಾನತು ಮಾಡಬೇಕು.@DgpKarnataka @JnanendraAraga pic.twitter.com/zDO2aseCaN
— Karnataka Congress (@INCKarnataka) October 1, 2022

'പേ സിഎം' ക്യാമ്പയിനുമായി ബന്ധപ്പെട്ട് നേരത്തെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, രണ്‍ദീപ് സുര്‍ജെവാല, ബി കെ ഹരിപ്രസാദ്, പ്രിയങ്ക ഖാര്‍ഗെ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പുകളിലടക്കം പ്രവര്‍ത്തികള്‍ നടക്കണമെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും 40 ശതമാനം കമ്മീഷന്‍ നല്‍കണമെന്ന് കരാറുകാര്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോണ്‍ഗ്രസിന്റെ 'പേ സിഎം' ക്യാമ്പയിന്‍. കാമ്പയിന്റെ ഭാഗമായി ഇ വാലറ്റായ പേ ടിഎം മാതൃകയിലുളള പോസ്റ്റര്‍ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് പതിച്ചിരുന്നു.
ക്യൂആര്‍ കോഡില്‍ ബസവരാജ് ബൊമ്മെയുടെ ചിത്രം ഉള്‍പ്പെടുത്തിയായിരുന്നു പോസ്റ്റര്‍. '40 ശതമാനം ഇവിടെ സ്വീകരിക്കുന്നു' എന്ന അടിക്കുറിപ്പും നല്‍കി. പോസ്റ്ററിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ 40percentsarkara.com എന്ന വെബ്‌സൈറ്റിലേക്കെത്തും. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ വെബ്‌സൈറ്റാണിത്. സംഭവത്തിന് പിന്നാലെ പലയിടത്തു നിന്നും പോസ്റ്റര്‍ നീക്കം ചെയ്തിരുന്നു.