പൗരത്വ നിയമം ഉടന്‍ നടപ്പാക്കുമെന്ന് ജെ പി നദ്ദ


OCTOBER 19, 2020, 10:55 PM IST

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ബംഗാളില്‍ പൊതുജന സംവാദത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോവിഡിനെ തുടര്‍ന്നാണ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് വൈകിയതെന്നു പറഞ്ഞ അദ്ദേഹം ഉടനെ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നതെന്നും അറിയിച്ചു. പാര്‍ലമെന്റില്‍ പാസായ പൗരത്വനിയമത്തിന്റെ പ്രയോജനം എല്ലാവര്‍ക്കും ലഭിക്കുമെന്നും അതിനായി പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിനായി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന രീതിയാണ് മമത ബംഗാളില്‍ പിന്തുടരുന്നതെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.

Other News