തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ തിരുപ്പൂരില്‍ ക്ഷേത്രക്കുളത്തിന് സമീപം സ്‌ഫോടനം രണ്ടുപേര്‍ മരിച്ചു


AUGUST 26, 2019, 2:23 PM IST

ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ തിരുപ്പൂരില്‍ ക്ഷേത്രക്കുളത്തിന് സമീപം കണ്ടെത്തിയ അജ്ഞാത വസ്തു പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു.

തിരുവഞ്ചൂര്‍  മാണാമ്പതി ഗ്രാമത്തിലെ ഗംഗയമന്‍ കോവിനു പിന്നിലെ കുളം വൃത്തിയാക്കുമ്പോള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെട്ടി തുറന്നപ്പോഴായിരുന്നു സ്‌ഫോടനം.

എന്നാല്‍, തമിഴ്നാട്ടില്‍ 'ഭീകരര്‍' ആക്രമണത്തിനെത്തിയെന്ന റിപ്പോര്‍ട്ടുമായി ഇതിന് ബന്ധമില്ലെന്ന് പോലിസ് അറിയിച്ചു.ഞായറാഴ്ച്ച ഉച്ചയ്ക്കു ശേഷ മാനംപതിയിലെ ഗണപതി അമ്മന്‍ കോവില്‍ ക്ഷേത്രത്തിനു സമീപമാണ് സ്ഫോടനമുണ്ടായത്. 23 വയസുള്ള സൂര്യ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ നാലു പേരില്‍പ്പെട്ട ദിലീപ് രാഘവന്‍ തിങ്കളാഴ്ച രാവിലെ ആശുപത്രിയിലാണു മരിച്ചത്.

ഏത് തരത്തിലുള്ള സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന കാര്യം ബോംബ് സ്‌ക്വാഡ് പരിശോധിച്ചുവരികയാണ്. പരിക്കേറ്റ മൂന്നു പേര്‍ ആശുപത്രിയിലാണെന്നും അവരില്‍ നിന്ന് വ്യക്തമായ മൊഴി ലഭിച്ച ശേഷം വിശദമായി പ്രതികരിക്കാമെന്നും കാഞ്ചീപുരം പോലിസ് സൂപ്രണ്ട് ഡി കണ്ണന്‍ പറഞ്ഞു.

Other News