കര്‍ണാടക ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു : ബിജെപി മുന്നില്‍


DECEMBER 9, 2019, 10:31 AM IST

ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിക്ക് മേല്‍ക്കൈ. 11 സീറ്റുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നത്.  ആകെ 15 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

കഗ് വാഡ്, കൃഷ്ണരാജപുരം, മഹാലക്ഷ്മി ലേഔട്ട്, ഗോഖക്, ഹിരെക്കേരൂര്‍, അത്താണി, യെല്ലാപൂര, ചിക്കബെല്ലാപുര, യശ്വന്തപുര എന്നിവിടങ്ങളില്‍ ബിജെപി ലീഡ് ചെയ്യുന്നു. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിതീര്‍ന്നപ്പോള്‍ എട്ട് ഇടങ്ങളില്‍ ബിജെപിയായിരുന്നു മുന്നില്‍. കോണ്‍ഗ്രസ് 3 സീറ്റുകളില്‍ മുന്നിലാണ്. ശിവാജി നഗറിലും വിജയനഗരയിലും ഹുന്‍സൂറിലും. ജെഡിഎസിന്റെ സിറ്റിങ് സീറ്റാണ് ഹുന്‍സൂര്‍. ജെഡിഎസും രണ്ടിടങ്ങളില്‍ മുന്നിലുണ്ട്.

15 മണ്ഡലങ്ങളില്‍ കുറഞ്ഞത് 6 സീറ്റ് നേടിയാലേ ബിജെപിക്ക് ഭരണം നിലനിര്‍ത്താനാകൂ. എക്‌സിറ്റ് പോളുകളുടെ അനുകൂലപ്രവചനത്തിന്റെ ആത്മവിശ്വാസത്തിലാണു പാര്‍ട്ടി. കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപിയെ അധികാരത്തിലേറ്റാനായി കൂറുമാറിയ 17 കോണ്‍ഗ്രസ്-ദള്‍-കെപിജെപി എംഎല്‍എമാരില്‍ 15 പേരുടെ മണ്ഡലങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. കൂറുമാറ്റത്തിന് അയോഗ്യരാക്കപ്പെട്ട ഇവരില്‍ 13 പേരെ ബിജെപി സ്ഥാനാര്‍ഥികളാക്കി. എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസും ബിജെപിയും ഏറ്റുമുട്ടിയപ്പോള്‍ 12 ഇടങ്ങളില്‍ ദളും മാറ്റുരച്ചു.

Other News