കൂറുമാറ്റക്കാരെ ജനങ്ങള്‍ സ്വീകരിച്ചത് അദ്ഭുതപ്പെടുത്തുന്നു: ഡി കെ ശിവകുമാര്‍


DECEMBER 9, 2019, 12:49 PM IST

ബെംഗളുരു:  കര്‍ണാടക ഉപതെരഞ്ഞെടുപ്പ് ഫലം അദ്ഭുതപ്പെടുത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍. ജനങ്ങള്‍ കൂറുമാറ്റക്കാരെ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവരുന്ന ഫലങ്ങള്‍. ജനാധിപത്യ വിരുദ്ധ നടപടികളെ ജനങ്ങള്‍ അംഗീകരിക്കുന്നു എന്നത് ഞെട്ടിക്കുന്നതാണെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.


കര്‍ണാടകയില്‍ ഭരണമുറപ്പിച്ച് ബിജെപി; 15 ല്‍ 12 ലും വിജയത്തിലേക്ക്; കോണ്‍ഗ്രസ് പിന്നിലായി

തങ്ങള്‍ തോല്‍വി അംഗീകരിക്കുകയാണ്. എന്നാല്‍ തോല്‍വിയില്‍ നിരാശരാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ പതിനഞ്ചില്‍ പന്ത്രണ്ടിടത്തും ബിജെപി മുന്നിലാണ്. രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസും ഒരിടത്ത് സ്വതന്ത്രനുമാണ് മുന്നേറുന്നത്. ജെഡിഎസ് ഒരിടത്തും ലീഡ് ചെയ്യുന്നില്ല.

ഹൊസകോട്ടയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായ ശരത്കുമാര്‍ ബച്ചെഗൗഡയാണ് ലീഡ് ചെയ്യുന്നത്. ഇവിടെ കോണ്‍ഗ്രസ് വിമതനായ എം.ടി.ബി. നാഗരാജിന് ബിജെപി സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് ബിജെപി വിട്ടാണ് ശരത് കുമാര്‍ സ്വതന്ത്രനായി മത്സരിച്ചത്. ശിവാജി നഗറിലും ഹുനസരുവിലും മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

Other News