കര്‍ണാടകയിലെ യെദ്യൂരപ്പ  മന്ത്രിസഭ വികസിപ്പിച്ചു; 17 പേര്‍ കാബിനറ്റില്‍


AUGUST 20, 2019, 11:29 AM IST

ബെംഗളുരു: മുഖ്യമന്ത്രി പദത്തിലെത്തി മുന്നാഴ്ചയായി ഒറ്റയാള്‍ ഭരണം നടത്തുന്ന  കര്‍ണാടയില്‍ യദ്യുരപ്പ മന്ത്രി സഭ വികസിപ്പിച്ചു. 17 അംഗ കാബിനറ്റിനാണ് യെദ്യൂരപ്പ രൂപം കൊടുത്തിട്ടുള്ളത്.

സ്വതന്ത്ര എംഎല്‍എയാ എച്ച് നാഗേഷ് മന്ത്രിസഭയിലുണ്ട്. മുന്‍ മന്ത്രി ജഗദീഷ് ഷെട്ടാര്‍, ഈശ്വരപ്പ തുടങ്ങിവരും മന്ത്രി സഭയിലെത്തി.ഗോവിന്ദ് മക്തപ്പ കജറോയ്, ഡോ. അശ്വന്ത് നാരായണ്‍, ലക്ഷ്മണ്‍ സംഗപ്പ സദവി, കെ.എസ് ഈശ്വരപ്പ, ആര്‍. അശോക, ജഗദീഷ് ഷെട്ടാര്‍, ബി. ശ്രീരാമലു, എസ്. സുരേഷ് കുമാര്‍, വി. സോമണ്ണ, സി.ടി. രവി, ബസവരാജ് ബൊമ്മൈ, കോട്ട ശ്രീനിവാസ പൂജാരി, ജെ.സി മധുസ്വാമി, ചന്ദ്രകാന്ത ഗൗഡചന്നപ്പഗൗഡ പാട്ടില്‍, എച്ച്. നാഗേഷ്, പ്രഭു ചൗഹാന്‍, ജോല്ലെ ശശികല അണ്ണാസാഹേബ് എന്നിവരാണ് വികസിപ്പിച്ച മന്ത്രി സഭയില്‍ ഇടം നേടിയത്.

രാവിലെ പത്തരയ്ക്കാണ് രാജ്ഭവനില്‍ ഗവര്‍ണര്‍ വാജ്ഭായ് വാലയ്ക്കുമുമ്പാകെ പതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചത്. മുഖ്യമന്ത്രി യെദ്യൂരപ്പ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെ കണ്ട് മന്ത്രിമാരുടെ അന്തിമ പട്ടിക സമര്‍പ്പിച്ചിരുന്നു.

Other News