കര്‍ണ്ണാടകയിലെ വിമത എംഎല്‍എമാരെയെല്ലാം സ്പീക്കര്‍ അയോഗ്യരാക്കി


JULY 28, 2019, 3:17 PM IST

ബെംഗളൂരു: കര്‍ണ്ണാടകയിലെ മുഴുവന്‍ വിമത എംഎല്‍എമാരെയും അയോഗ്യരാക്കി. 14 പേരെക്കൂടിയാണ് സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍ അയോഗ്യരാക്കിയത്. ഇതോടെ വിമതരെല്ലാം സഭയ്ക്ക് പുറത്തായി. തിങ്കളാഴ്ചയാണ് യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്നത്.കോണ്‍ഗ്രസിലെ 11 പേരും ജെഡിഎസിലെ മൂന്നു പേരുമാണ് അയോഗ്യരായത്. ഇതോടെ കര്‍ണാടക നിയമസഭയില്‍ അയോഗ്യരായ എംഎല്‍എമാരുടെ എണ്ണം 17 ആയി.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പ സര്‍ക്കാര്‍ നാളെയാണ് വിശ്വാസവോട്ട് തേടുന്നത്. 17 വിമത എംഎല്‍എമാര്‍ അയോഗ്യരായതോടെ വിശ്വാസവോട്ട് തേടുന്ന യെദ്യൂരപ്പയും പ്രതിസന്ധി നേരിടുകയാണ്.ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയം സഭയില്‍ പരാജയപ്പെടുകയായിരുന്നു. 99ന് എതിരെ 105 വോട്ടുകള്‍ക്കാണ് കുമാരസ്വാമിയുടെ പ്രമേയം പരാജയപ്പെട്ടത്. ഇതോടെയാണ് യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയാകാന്‍ വഴിയൊരുങ്ങിയത്.

Other News