കര്‍ണാടകയിലെ പതിനേഴ് വിമത എംഎല്‍എമാരുടെ അയോഗ്യത ശരിവച്ച് സുപ്രിംകോടതി


NOVEMBER 13, 2019, 3:47 PM IST

ബെഗളുരു:  കര്‍ണാടകയിലെ പതിനേഴ് കോണ്‍ഗ്രസ്, ജെഡിഎസ് വിമത എംഎല്‍എമാരുടെ അയോഗ്യത ശരിവച്ച് സുപ്രിംകോടതി. പതിനേഴ് എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ വിധി. അയോഗ്യരാക്കിയെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ എംഎല്‍എമാര്‍ക്ക് തടസമില്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഡിസംബര്‍ അഞ്ചിനാണ് കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

അയോഗ്യത കല്‍പിച്ച എംഎല്‍എമാര്‍ക്ക് ആറ് മാസത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്. ഇത് സുപ്രീംകോടതി തള്ളി. എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ ആറ് മാസം വിലക്കേര്‍പ്പെടുത്തിയ നടപടി ശരിയല്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാരിനെ തള്ളി, ജെഡിഎസ്- കോണ്‍ഗ്രസ് പാര്‍ട്ടികളിലെ 17 എംഎല്‍എമാര്‍ ബിജെപിയെ അനുകൂലിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇത് ചോദ്യം ചെയ്ത് കോണ്‍ഗ്രസും ജെഡിഎസും നല്‍കിയ പരാതിയിലാണ് മുന്‍ സ്പീക്കര്‍ രമേഷ് കുമാര്‍ 17 എംഎല്‍എമാരെയും കൂറുമാറിയതിനാല്‍ അയോഗ്യരായി പ്രഖ്യാപിച്ചത്. കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ കര്‍ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് സ്റ്റേ ചെയ്തിരുന്നു.

Other News