കര്‍ണാടക  ഹര്‍ജി:  അഭിഭാഷകരുടെ സാന്നിധ്യത്തില്‍ മാത്രമേ തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് സുപ്രീംകോടതി


JULY 24, 2019, 3:46 PM IST

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ ഹര്‍ജി പിന്‍വലിക്കുന്നതായി സ്വതന്ത്ര എം.എല്‍.എമാര്‍ സുപ്രീംകോടതിയില്‍.

എന്നാല്‍, അഭിഭാഷകരുടെ സാന്നിധ്യത്തില്‍ മാത്രമേ തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് വ്യക്തമാക്കി.മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗിയും അഭിഷേക് സിംഗ്വിയും എവിടെയെന്ന് ആരാഞ്ഞ ചീഫ് ജസ്റ്റിസ്, കോടതിയുടെ ധാരാളം സമയം എടുത്തതല്ലേയെന്നും ചോദിച്ചു.

വിശ്വാസ വോട്ടെടുപ്പ് ഉടന്‍ നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്വതന്ത്ര എം.എല്‍.എമാരായ എച്ച്. നാഗേഷും ആര്‍. ശങ്കറുമാണ് കോടതിയെ സമീപിച്ചിരുന്നത്.

Other News