കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കശ്മീരില്‍ സൈന്യം വധിച്ചത് 733 ഭീകരരെ


JUNE 26, 2019, 2:35 PM IST

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കശ്മീരില്‍ സൈന്യം വധിച്ചത് 733 ഭീകരരെ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഢി ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം.

2019 ജൂണ്‍ 19 വരെ 113 ഭീകരരെയാണ് സൈന്യം വധിച്ചത്. 2018 ല്‍ 257 ഭീകരരെ വധിച്ചു. 2017 ല്‍ 213ഉം 2016 ല്‍ 150ഉം ഭീകരരെ വധിക്കാന്‍ സൈന്യത്തിന് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.


Other News