ജമ്മു കശ്മീർ: കേന്ദ്ര നടപടിക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും


AUGUST 13, 2019, 10:55 AM IST

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള നിയന്ത്രണങ്ങൾക്കെതിരെ കോൺഗ്രസ് ആക്ടിവിസ്റ്റ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

കോൺഗ്രസ് ആക്ടിവിസ്റ്റ് തെഹ്‌സീൻ പൂനാവാലയാണ് ഹരജി നൽകിയത്. അരുൺ മിശ്ര, എം.ആർ ഷാ, അജയ് രസ്‌തോഗി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

അനാവശ്യമായി ജമ്മു കശ്മീരിൽ കർഫ്യുവും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നതിനെതിരെയാണ് ഹർജി. ഫോണും ഇന്റർനെറ്റും റദ്ദാക്കുന്ന നടപടിയേയും ഹർജി വിമർശിക്കുന്നുണ്ട്. പൗരൻമാർക്ക് അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത സാഹചര്യമാണ് കശ്മീരിലുള്ളതെന്നും ഹർജിയിൽ പറയുന്നു.കശ്മീരിൽ മാധ്യമ പ്രവർത്തകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ കശ്മീർ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റർ അനുരാധ ബാസിനും കോടതിയെ സമീപിച്ചിട്ടുണ്ട്.

ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യണമെന്നും അനുരാധ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ എൻ.സി.പിയും സമാന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

Other News