മഹാരാഷ്ട്രയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊലപ്പെടുത്തി; ഒരാള്‍പിടിയില്‍


DECEMBER 9, 2019, 10:51 AM IST

മുംബൈ: രാജ്യത്തെ നടുക്കി പെണ്‍കുഞ്ഞുങ്ങളോടുള്ള ക്രൂരത തുടരുന്നു. മഹാരാഷ്ട്രയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊലപ്പെടുത്തി. നാഗ്പൂരിനടുത്ത് കല്‍മേശ്വറിലെ കൃഷിയിടത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തു.

വെള്ളിയാഴ്ച മുതല്‍ കുട്ടിയെ കാണാതായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കുട്ടിയുടെ മൃതദേഹം കൃഷിയിടത്തില്‍ കണ്ടെത്തിയത്.

തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണമായതെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പ്രതി പിടിയിലായെങ്കിലും വിശദമായ അന്വേഷണം തുടരുകയാണെന്ന് കല്‍മേശ്വര്‍ പൊലീസ് അറിയിച്ചു.

Other News