കർണാടകയിൽ മൂന്ന് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി


JULY 26, 2019, 11:40 AM IST

ബംഗളുരു: കർണാടകയിൽ മൂന്ന് വിമത എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി.

ബിജെപിയിലേക്കുള്ള നീക്കത്തിന് ചുക്കാൻ പിടിച്ച രമേഷ് ജാർക്കിഹോളി, മഹേഷ് കുമത്തള്ളി, സ്വതന്ത്ര എംഎൽഎയായ ആർ ശങ്കർ എന്നിവരെയാണ് അയോഗ്യരാക്കിയത്. എംഎൽഎമാരെ അയോഗ്യരാക്കിയ വിവരം വാർത്താസമ്മേളനത്തിലൂടെയാണ് സ്പീക്കർ അറിയിച്ചത്.

നിയമസഭയുടെ കാലാവധി തീരുന്നത് വരെയാണ് എംഎൽഎമാരുടെ അയോഗ്യത നിശ്ചയിച്ചിരിക്കുന്നത്.ബിജെപിയിലേക്കുള്ള വിമത കോൺഗ്രസ് എംഎൽഎമാരുടെ നീക്കത്തിന് നേതൃത്വം നൽകിയത് രമേഷ് ജാർക്കിഹോളിയായിരുന്നു. ബെളഗാവി ഗോഖക്കിൽ നിന്നുള്ള എംഎൽഎയാണ് രമേഷ് ജാർക്കിഹോളി. ഡി കെ. ശിവകുമാറുമായുള്ള രമേഷിന്റെ ഈഗോയാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ബിജെപി പാളയത്തിലേക്കുള്ള നീക്കത്തിന് നേതൃത്വം നൽകിയ മറ്റൊരു പ്രധാനിയായിരുന്നു അയോഗ്യനാക്കപ്പെട്ട മഹേഷ് കുമത്തള്ളി.

Other News