കര്‍ണാടക പ്രതിസന്ധിക്കിടയില്‍ വിശ്വാസ വോട്ടിനൊരുങ്ങി കുമാര സ്വാമി


JULY 12, 2019, 3:51 PM IST

ബെംഗളുരു: വിമത ഭീഷണിമൂലം രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന കര്‍ണാടകയില്‍ വിശ്വാസ വോട്ട് തേടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി.

വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രി സഭായോഗത്തിലാണ് വിശ്വാസവോട്ടിനുള്ള തീരുമാനം കൈക്കൊണ്ടത്. എംഎല്‍എമാര്‍ വ്യാഴാഴ്ച സ്പീക്കര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. വിമത എംഎല്‍എമാരുടെ കാര്യത്തില്‍ എന്തു നടപടിവേണമെന്ന് ചൊവ്വാഴ്ച വരെ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്ക് സുപ്രിം കോടതി സാവകാശം നല്‍കിയ പശ്ചാത്തലത്തിലാണ് കുമാര സ്വാമി വിശ്വാസ വോട്ടിന് തയ്യാറെടുക്കുന്നത്. 

Other News