കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി; കോണ്‍ഗ്രസ് നിയമ സഭാകക്ഷിയോഗത്തില്‍ നിന്ന് വിമതര്‍ക്കു പുറമേ എട്ട് എംഎല്‍എമാര്‍ കൂടി വിട്ടുനിന്നു


JULY 9, 2019, 2:50 PM IST

ബംഗളുരു:  കര്‍ണാടകയില്‍ വിമത ഭീഷണിയില്‍ ആടിയുലയുന്ന കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. പ്രശ്‌നപരിഹാരത്തിനായി കോണ്‍ഗ്രസ് വിളിച്ച നിയമസഭാ കക്ഷിയോഗത്തില്‍ യോഗത്തില്‍ നിന്ന് വിമതര്‍ക്കു പുറമേ എട്ട് എംഎല്‍എമാര്‍ കൂടി വിട്ടുനിന്നു. ഇതില്‍ 5 എം എം എല്‍ എമാര്‍ വിശദീകരണം നല്‍കി. കെ സുധാകര്‍ , എം ടിബി നാഗരാജ്, രാജീവ് ഗൗഡ, തുക്കാറാം, ഫാത്തിമ എന്നിവരാണ് വിശദീകരണം നല്‍കിയത്. റോഷന്‍ ബേഗടക്കം 8 പേരാണ് വിട്ടു നിന്നത്.കൂറുമാറിയ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ് , സ്പീക്കറോട് ആവശ്യപ്പെടും. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിമത എംഎല്‍എമാര്‍ ശ്രമിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ കുറ്റപ്പെടുത്തി.സര്‍ക്കാര്‍ നിലനില്‍ക്കുമെന്ന് പ്രതീക്ഷ പങ്കുവച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അത്ഭുതങ്ങള്‍ സംഭവിക്കുന്നത് ഒരു ദിവസം കൊണ്ടല്ലെന്നും എല്ലാം കാത്തിരുന്നു കാണാമെന്നും പ്രതികരിച്ചു.വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ നിയമാനുസൃത നിലപാട് സ്വീകരിക്കുമെന്നും ഭരണഘടനാപരമായ മൂല്ല്യം ഉയര്‍ത്തിപ്പിടിക്കുമെന്നും കര്‍ണാടക സ്പീക്കര്‍ കെ.ആര്‍ രമേഷ്‌കുമാര്‍ പ്രതികരിച്ചു.അതിനിടെ, കര്‍ണാടക പ്രതിസന്ധി പാര്‍ലമെന്റിന്റെ ഇരു സഭകളേയും പ്രക്ഷുബ്ധമാക്കി. ലോക്സഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സപീക്കര്‍ അനുമതി നിഷേധിച്ചു. മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസ് എം പിമാരെ സ്പീക്കര്‍ ശാസിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ സഭ വിട്ടിറങ്ങി. ബഹളത്തെ തുടര്‍ന്ന് രാജ്യസഭാ നടപടികള്‍ രണ്ട് മണി വരെ നിര്‍ത്തി വച്ചു.

Other News