വിജയിച്ചിട്ടും തെലങ്കാനയില്‍ എംഎല്‍എമാരെ വിശ്വാസത്തിലെടുക്കാനാകാതെ കോണ്‍ഗ്രസ്;കൂറുമാറ്റം തടയാന്‍ ഹോട്ടല്‍ സജ്ജീകരിച്ചു


DECEMBER 3, 2023, 2:50 PM IST

ഹൈദരാബാദ് :  തെലങ്കാനയില്‍ മികച്ച വിജയം നേടിയിട്ടും എംഎല്‍എമാരെ  വിശ്വാസത്തിലെടുക്കാനാകാതെ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എംഎല്‍എ മാര്‍ ബിആര്‍എസിലേയ്ക്ക് കൂറുമാറാതിരിക്കാന്‍ ഹോട്ടലില്‍ സജീകരണങ്ങള്‍ ഒരുക്കിയിരിക്കുകയാണ് നേതൃത്വം. നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ തെലങ്കാന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ നേരത്തെ തന്നെ  ഹൈദരാബാദില്‍ എത്തിയിരുന്നു.

രണ്ട് ആഡംബര ബസുകളാണ് കോണ്‍ഗ്രസ്  നേതാക്കളെ കൊണ്ടുപോകാനായി തയ്യാറാക്കിയിരിക്കുന്നത്. ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിനുമുന്നിലാണ് ആഡംബര ബസുകള്‍ ഉളളത് . ജയിക്കുന്ന മുഴുവന്‍ എംഎല്‍എമാരോടും ഹോട്ടലിലേക്ക് എത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശം നല്‍കി.

അതേസമയം, പി സി സി പ്രസിഡന്റ് രേവന്ത് റെഡ്ഡിയുടെ വസതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.

Other News