FEBRUARY 22, 2021, 5:56 PM IST
മുംബൈ: പാര്‍ലമെന്റ് അംഗത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ ചെയ്തതാണെന്നാണ് കരുതുന്നത്. ഹോട്ടല്‍ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി എം പി മോഹന്‍ ദേല്ക്കറെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഏഴു തവണ എം പിയായ മോഹന്‍ ദേല്‍ക്കര്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായാണ് ജയിച്ചതെങ്കിലും നേരത്തെ കോണ്‍ഗ്രസ് അംഗമായിരുന്നു. 2019ല്‍ കോണ്‍ഗ്രസ് വിടുമ്പോള്‍ അദ്ദേഹം ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയുടെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. ജോലിയുടെ ഭാഗമായി മുംബൈയിലേക്ക് പോകുന്നുവെന്നാണത്രെ അദ്ദേഹം കുടുംബാംഗങ്ങളോട് പറഞ്ഞത്.