പ്രധാനമന്ത്രി മോഡിയുടെ സൈനിക ആശുപത്രി സന്ദര്‍ശനം വ്യാജമെന്ന പ്രചരണം തെറ്റെന്ന് സേന


JULY 4, 2020, 6:14 PM IST

ന്യൂഡല്‍ഹി :  ലഡാക്കിലെ ചൈനീസ് സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള സൈനികരെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയത് വ്യാജ സന്ദര്‍ശനമെന്ന് റിപ്പോര്‍ട്ടുകള്‍ തള്ളി സൈനി മേധാവികള്‍ രംഗത്തെത്തി. പരിക്കേറ്റ സൈനികര്‍ കിടക്കുന്ന യഥാര്‍ത്ഥ ആശുപത്രി  വാര്‍ഡിലല്ല മുന്‍കൂട്ടി ഒരുക്കിയ കോണ്‍ഫരന്‍സ് ഹാളിലാണ് പ്രധാനമന്ത്രി പോയതെന്ന രീതിയില്‍ ചിത്രങ്ങള്‍ സഹിതം സാമൂഹിക മാധ്യമങ്ങളില്‍ നടന്ന പ്രചാരണം ക്ഷുദ്രകരവും അടിസ്ഥാന രഹിതവുമാണെന്ന് സൈനിക വൃത്തങ്ങള്‍ ശനിയാഴ്ച പ്രസ്താവനയില്‍ വിശദീകരിച്ചു.

''2020 ജൂലൈ 03 ന് ലേയിലെ ജനറല്‍ ആശുപത്രി സന്ദര്‍ശിച്ച സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശിച്ച സൗകര്യത്തിന്റെ അവസ്ഥയെക്കുറിച്ച് ചില ഭാഗങ്ങളില്‍ അപകീര്‍ത്തികരവും തെളിവില്ലാത്തതുമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്,'' കരസേന മന്ത്രാലയം പോസ്റ്റുചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.

''നമ്മുടെ ധീരരായ സായുധ സേനയോട് എങ്ങനെ പെരുമാറുന്നുവെന്നത് സംബന്ധിച്ച് ഊഹങ്ങള്‍ പ്രചിപ്പിക്കുന്നത് നിര്‍ഭാഗ്യകരമാണ്. സായുധ സേന അവരുടെ ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും മികച്ച ചികിത്സയാണ് നല്‍കുന്നത്. 100 കിടക്കകളുള്ളതും ക്രൈസിസ് വിപുലീകരണ ശേഷിയുള്ള ജനറല്‍ ആശുപത്രി സമുച്ചയത്തിന്റെ ഭാഗമാണ് ചിത്ത്തില്‍ ഉള്ളതെന്നും  വ്യക്തമാക്കുന്നു, ''പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് -19 പ്രോട്ടോക്കോള്‍ പ്രകാരം ജനറല്‍ ആശുപത്രിയുടെ ചില വാര്‍ഡുകള്‍ ഒറ്റപ്പെടല്‍ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ''അതിനാല്‍, സാധാരണയായി പരിശീലന ഓഡിയോ വീഡിയോ ഹാളായി ഉപയോഗിച്ചിരുന്ന ഈ ഹാളിനെ വാര്‍ഡാക്കി മാറ്റി, '' പ്രസ്താവനയില്‍ പറയുന്നു.

ഗാല്‍വാനില്‍ നിന്ന് വന്ന പരിക്കേറ്റ ധീരരെയും ക്വാറന്റൈന്‍ മേഖലയില്‍ പാര്‍പ്പിച്ചിട്ടുണ്ട്. അതേ സ്ഥലത്ത് തന്നെ സൈനികരെ ചീഫ് ആര്‍മി സ്റ്റാഫ് ജനറല്‍ എം എം നരവനെയും ആര്‍മി കമാന്‍ഡറും സന്ദര്‍ശിച്ചിട്ടുണ്ട്, ''സൈന്യത്തിന്റെ പ്രസ്താവന വ്യക്തമാക്കി.

Other News