ചരക്കുകപ്പലില്‍ രക്ഷപ്പെടാന്‍ ശ്രമം: മാലിദ്വീപ് മുന്‍ ഉപരാഷ്ട്രപതി തൂത്തുക്കുടിയില്‍ പിടിയില്‍


AUGUST 2, 2019, 1:11 AM IST

തൂത്തുക്കുടി: മാലിദ്വീപ് മുൻ ഉപരാഷ്ട്രപതി അഹമ്മദ് അദീബി(37 )നെ തൂത്തുക്കുടിയിൽ നിന്ന് അറസ്റ്റ് ചെയ്‌തു. ചരക്ക് കപ്പലലിൽ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് അദീബ് തമിഴ്‌നാട് പോലീസിന്‍റെ പിടിയിലായത്. 

മുൻ മാലി രാഷ്ട്രപതി അബ്‌ദുള്ള യമീനിനെതിരായ വധശ്രമക്കേസിൽ വിചാരണ നേരിടുന്നയാളാണ് അഹമ്മദ് അദീബ്. അബ്‌ദുള്ള യമീൻ സർക്കാരിൽ ഉപരാഷ്ട്രപതിയായിരുന്ന അഹമ്മദ് അദീബ് രാഷ്ട്രപതിയെ വധിക്കാൻ 2015 സെപ്റ്റംബറിൽ ശ്രമം നടത്തിയെന്നാണ് കേസ്. 

കപ്പലിന്  നങ്കൂരമിടാന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. മുന്‍വൈസ് പ്രസിഡന്റിനെ മടക്കി അയച്ചേക്കുമെന്നാണ് സൂചന. രാഷ്ട്രീയ അഭയം തേടിയുള്ള വരവാണോയെന്നും  വ്യക്തമല്ല.

Other News