ക്രെഡിറ്റ് കാർഡിലെ കുടിശിക എട്ടു ലക്ഷം കവിഞ്ഞു; യുവാവ് മകളെയുമെടുത്ത് കെട്ടിടത്തിൽ നിന്ന് ചാടി


JULY 26, 2019, 1:35 PM IST

ന്യൂഡൽഹി: ക്രെഡിറ്റ് കാർഡ് കുടിശ്ശിക തിരിച്ചടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു.  ഡൽഹിയിലെ ഷാഹ്ദരയിൽ തിങ്കളാഴ്ചയാണ് സംഭവം. ഗുരുഗ്രാമിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ സുരേഷ് കുമാർ(35) എന്നയാളാണ് ജീവനൊടുക്കിയത്.മകളെയുമെടുത്ത് കെട്ടിടത്തിന്റെ മുകളിൽ നിന്ന് സുരേഷ് താഴേക്ക് ചാടുകയായിരുന്നു. ഇത് കണ്ട് നിന്ന ഭാര്യയും ടെറസിൽ നിന്ന് താഴേക്ക് ചാടി. മകളും ഭാര്യയും പരിക്കുകളോടെ രക്ഷപ്പെട്ടു.  നാല് വയസുകാരിയായ മകളെയെടുത്ത് സുരേഷ് കുമാർ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഇതു കണ്ട് പിന്നാലെയെത്തിയ ഭാര്യ മൻജീത് കൗറും ടെറസ്സിൽ നിന്ന് താഴേക്ക് ചാടി. ആശുപത്രിയിൽ ചികിത്സയിലുള്ള മൻജീതും മകളും അപകടനില തരണം ചെയ്തു. വീഴ്ചയിൽ കുട്ടിയുടെ കാലുകൾ പൊട്ടിയിട്ടുണ്ട്.വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളിലായി സുരേഷ് കുമാർ എട്ട് ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. ഈ തുക തിരിച്ചടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് ബാങ്കുകളിൽ നിന്ന് നിരന്തരം ഫോൺവിളികളും മെസേജുകളും വന്നിരുന്നതായും ഇതിനെ തുടർന്ന് കുറച്ചു ദിവസങ്ങളായി സുരേഷ് കുമാർ മാനസികവ്യഥയിലായിരുന്നെന്നും മൻജീത് പറഞ്ഞു.

Other News