ഇടുക്കിയില്‍ യുവാവിനെ ഭാര്യാ പിതാവ് ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി


AUGUST 12, 2019, 3:31 PM IST

ഇടുക്കി: യുവാവിനെ ഭാര്യാ പിതാവ് ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി.

രാജാക്കാട് മമ്മട്ടിക്കാനത്താണ് കൊലപാതകം. ഷിബു എന്നയാളാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഭാര്യാപിതാവ് കൈപ്പള്ളില്‍ ശിവനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള പ്രകോപനത്തിലാണ് കൊലപാതകമെന്നാണ് വിവരം.

Other News