വാഹനത്തിന് അധിക തുക പിഴ ചുമത്തിയതില്‍ പ്രതിഷേധിച്ച് യുവാവ് നടുറോഡില്‍ ബൈക്ക് കത്തിച്ചു


SEPTEMBER 6, 2019, 1:47 PM IST

ന്യൂദല്‍ഹി:  പുതുക്കിയ മോട്ടോര്‍ വാഹന നിയമം അനുസരിച്ച്  പോലീസ് ഉയര്‍ന്ന ഗതാഗത പിഴ ചുമത്തിയതില്‍ പ്രതിഷേധിച്ച്  യുവാവ് തന്റെ ബൈക്ക് റോഡില്‍ വെച്ച് കത്തിച്ചു.

ദല്‍ഹിയിലെ ഷൈഖ് സാറ മേഖലയിലാണ് സംഭവം. യുവാവ് മദ്യം കഴിച്ച് സ്വബോധം നഷ്്ടപ്പെട്ട നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 3,900 രൂപയാണ് പുതിയ നിയമപ്രകാരം യുവാവിന് പോലീസ് പിഴ ചുമത്തിയിരുന്നത്.

ഇതില്‍ പ്രതിഷേധിച്ച് ഇയാള്‍ തന്റെ ബൈക്ക് കത്തിക്കുകയായിരുന്നു. സെപ്തംബര്‍ ഒന്നുമുതലാണ് ട്രാഫിക് പിഴ കുത്തനെ കൂട്ടിയത്.

Other News