അസഹിഷ്‌ണുത:പ്രധാനമന്ത്രിക്കുള്ള കത്തിൽ ഒപ്പിട്ടിട്ടില്ലെന്ന് മണിരത്നം


JULY 29, 2019, 1:44 AM IST

ചെന്നൈ:അസഹിഷ്‌ണുതയും വിദ്വേഷ അക്രമങ്ങളും രാജ്യത്ത് വ്യാപകമായെന്ന നിലയ്ക്ക് പ്രധാനമന്ത്രിക്ക് കത്ത് അയച്ചതിൽ തനിക്ക് പങ്കില്ലെന്ന് സംവിധായകന്‍ മണിരത്‌നം. പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ താന്‍ ഒപ്പ് ഇട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

മുസ്‌ലിമുകളെയും ദളിതരെയും കൂട്ടംചേര്‍ന്ന് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന പ്രവണത അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര, സാഹിത്യ മേഖലയിലെ പ്രമുഖര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്നകത്തയച്ചത്.എന്നാല്‍ ആ സമയം താന്‍ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന സ്വന്തം ചിത്രത്തിന്റെ പ്രചാരണ പരിപാടിയിലായിരുന്നുവെന്ന് മണിരത്നം പറയുന്നു.

കത്ത് രാഷ്ട്രീയപ്രേരിതമാണെന്നും തെറ്റായ ധാരണകള്‍ പരത്തുകയാണ് ലക്ഷ്യമെന്നും ആരോപിച്ച് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി, സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍കര്‍, ബോളിവുഡ് നടി കങ്കണ റണൗട്ട്, വിവേക് അഗ്‌നിഹോത്രി, നര്‍ത്തകിയും രാജ്യസഭാ എം പിയുമായ സോണാല്‍ മാന്‍സിങ് എന്നിവർ രംഗത്തെത്തിയിരുന്നു.

ഈ മാസം 24നാണ് രാജ്യത്തെ  പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണനുൾപ്പെടെ 49 പ്രമുഖരാണ് കത്തിൽ ഒപ്പുവച്ചിട്ടുള്ളത്.   

Other News