ഡല്‍ഹിയില്‍ അക്രമം അഴിച്ചുവിട്ടത് രാക്ഷസന്മാര്‍: മനീഷ് സിസോദിയ


FEBRUARY 25, 2020, 11:03 PM IST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അക്രമം അഴിച്ചുവിട്ടത് അവിടത്തെ ജനങ്ങളല്ലെന്നും നഗരത്തില്‍ രാക്ഷസന്മാര്‍ പ്രവേശിച്ചിരിക്കുകയാണെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ട്വിറ്ററിലായിരുന്നു സിസോസിയയുടെ പ്രതികരണം. രാക്ഷസന്മാര്‍ ഡല്‍ഹിയില്‍ എത്തിയതായാണ് തോന്നുന്നത്. ഇത് ഡല്‍ഹിയിലെ സാധാരണ ജനങ്ങളല്ല. ഏത് മതത്തിലോ ജാതിയിലോ പെട്ടവരാണെങ്കിലും ഏത് പ്രദേശത്തുനിന്ന് വന്നവരാണെങ്കിലും അവരെ ഉടന്‍ പിടികൂടി ജയിലിലടയ്ക്കും. കര്‍ശന ശിക്ഷ നല്‍കുമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. നേരത്തെ, പരിക്കേറ്റവരെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും സിസോദിയയും ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ഡല്‍ഹിയില്‍ സമാധാന ആഹ്വാനവുമായി മന്ത്രിമാര്‍ രാജ്ഘട്ടില്‍ മൗന പ്രാര്‍ഥനയും നടത്തിയിരുന്നു.

Other News