ഉത്തര്‍ പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകനെയും സഹോദരനെയും വീട്ടില്‍ കയറി വെടിവെച്ചുകൊന്നു


AUGUST 18, 2019, 6:31 PM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും അക്രമികള്‍ വീട്ടില്‍ കയറി വെടിവെച്ചുകൊന്നു.

സഹാരന്‍പൂരിലാണ് സംഭവം. ദൈനിക് ജാഗരണ്‍ പത്രത്തിലെ മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് ജന്‍വാനിയും ഇയാളുടെ സഹാദരന്‍ അശുദോഷുമാണ് വെടിവെപ്പില്‍ തത്സമയം കൊല്ലപ്പെട്ടത്.

കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന മാധവനഗറിലാണ് സംഭവം. പശുവിന്റെ ചാണകവും മാലിന്യവും വീട്ടിനടുത്ത് നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സംഘവുമായി സഹോദരങ്ങള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതേ തുടര്‍ന്ന് ആശിഷിന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. സംഘത്തില്‍ രണ്ടോ മൂന്നോ പേരുണ്ടായിരുന്നതായാണ് വിവരം.

Other News