യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇന്ന് ഇന്ത്യയില്‍ ;  ഉന്നത തല ചര്‍ച്ച നടത്തും


JUNE 25, 2019, 11:43 AM IST

ന്യൂഡല്‍ഹി:   യുഎസ് വിദേശ കാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇന്ന് ഇന്ത്യയിലെത്തും. യുഎസ് ഭരണകൂടം ഇന്ത്യയെ വ്യാപാര മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് പിന്നാലെയാണ് മൈക്ക് പോംപിയോയുടെ സന്ദര്‍ശനം. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം ചര്‍ച്ച നടത്തും. പ്രതിരോധമേഖലയില്‍ ഇന്ത്യയുമായുള്ള ഇടപാടുകള്‍ ശക്തമാക്കാനുള്ള നീക്കവും സന്ദര്‍ശനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വെളളിയാഴ്ച ജപ്പാനിലെ ഒസാക്കയില്‍ ആരംഭിക്കുന്ന ജി-20 രാഷ്ട്രങ്ങളുടെ ഉച്ചകോടിക്കു മുന്നോടിയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാന്‍ ലക്ഷ്യമിട്ടാണ് മൈക്ക് പോംപിയോ ഇന്ത്യ സന്ദര്‍ശിക്കുന്നത്.രണ്ട് ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി ചര്‍ച്ചകള്‍ നടത്തും. വ്യാപാരത്തില്‍ ഇന്ത്യയെ മുന്‍ഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.

യുഎസില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി തീരുവ ഉയര്‍ത്തുവാനുള്ള ഇന്ത്യയുടെ നീക്കം , യുഎസ്സിന്റെ ഒ1ആ വിസ പ്രോഗ്രാമില്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നേക്കും.ഇന്ത്യയിലേക്ക് വന്‍തോതില്‍ ആയുധക്കയറ്റുമതി ലക്ഷ്യമിട്ട് അമേരിക്ക നിയമനിര്‍മാണത്തിന് നടത്താന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അമേരിക്കന്‍ ആയുധക്കയറ്റുമതി നിയന്ത്രണനിയമം ഭേദഗതിചെയ്യാനുള്ള ബില്‍ യുഎസ് സെനറ്റില്‍ അവതരിപ്പിച്ചിരുന്നു. പ്രതിരോധമേഖലയില്‍ ഇന്ത്യയുമായുള്ള ഇടപാടുകള്‍ ശക്തമാക്കാനുള്ള ശ്രമവും പോംപിയോയുടെ ഭാഗത്തു നിന്ന് ഉണ്ടാകും.

Other News