പശുക്കള്‍ക്ക് പകരം സ്ത്രീകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ: പ്രധാനമന്ത്രിയോട് മിസ് കോഹിമ മത്സരാര്‍ഥി


OCTOBER 16, 2019, 4:01 PM IST

ന്യൂഡല്‍ഹി: പശുക്കള്‍ക്ക് പകരം സ്ത്രീകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് മിസ് കോഹിമ മത്സരാര്‍ഥി. ജഡ്ജസിന്റെ ചോദ്യത്തിനാണ് വിക്കോനുവോ സച്ചു എന്ന മത്സരാര്‍ഥി ഇത്തരത്തില്‍ മറുപടി നല്‍കിയത്.  'നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി നിങ്ങളെ സംഭാഷണത്തിന് ക്ഷണിച്ചാല്‍ എന്തുപറയും', എന്നായിരുന്നു ചോദ്യം. 'പശുക്കള്‍ക്ക് പകരം സ്ത്രീകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് പറയും'; വിക്കോനുവോ മറുപടി നല്‍കി

Other News